ADVERTISEMENT

ബ്രസൽസ് ∙ പാക്കിസ്ഥാൻ രാജ്യാന്തര എയർലൈൻസിന് ആറു മാസത്തെ വിലക്ക് ഏർപ്പെടുത്തി യൂറോപ്യൻ യൂണിയൻ. 262 പാക്കിസ്ഥാൻ പൈലറ്റുമാരുടെ ലൈസൻസിൽ അവ്യക്തത തോന്നിയതിനാലാണു തീരുമാനമെടുത്തതെന്നാണ് എയർ സേഫ്റ്റി ഏജൻസി വക്താവ് അറിയിച്ചത്. ജൂലൈ ഒന്നു മുതൽ ആറു മാസത്തേക്കാണ് നിരോധനം. അതേസമയം, കോവിഡ് ഭീതിയിൽ മാർച്ച് പകുതിയോടെ അടച്ച അതിർത്തികൾ ജൂലൈ ഒന്നു മുതൽ തുറക്കാൻ യുറോപ്യൻ യൂണിയൻ തീരുമാനിച്ചു.

കോവിഡ് വ്യാപനം കുറഞ്ഞ 15 രാജ്യങ്ങളിൽ നിന്നുള്ള പൗരൻമാർക്കാണു പ്രവേശനാനുമതി. കാനഡ, ജപ്പാന്‍, ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ്, ഉറുഗ്വായ്, അള്‍ജീരിയ, ജോര്‍ജിയ, മൊറോക്കോ, സെര്‍ബിയ, ദക്ഷിണ കൊറിയ, തായ്‌ലന്‍ഡ്, ടുണീഷ്യ, മൊണ്ടിനെഗ്രോ, റുവാണ്ട, ചൈന എന്നീ രാജ്യങ്ങളിലുള്ളവര്‍ക്കാണു യൂറോപ്യന്‍ യൂണിയന്‍ പ്രവേശനാനുമതി നല്‍കിയത്. കോവിഡ് കേസുകൾ കുറയാത്ത യുഎസ്, ബ്രസീൽ, റഷ്യ എന്നീ രാജ്യങ്ങൾക്ക് പ്രവേശനാനുമതി ഇല്ല.

English Summary: Europe bars Pakistan International Airlines from flying to continent for 6 months

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com