ADVERTISEMENT

ഗുവാഹത്തി∙ വിവാഹിതയായ ഹിന്ദു സ്ത്രീയെ പ്രതിനിധീകരിക്കുന്ന സിന്ദൂരവും വളയും ധരിക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് അസമിലെ ഗുവാഹത്തി ഹൈക്കോടതി വിവാഹമോചനം അനുവദിച്ചു. ഭർത്താവാണ് വിവാഹത്തിന്റെ പ്രതീകമായ ഇവ ധരിക്കാൻ ഭാര്യ തയാറാകുന്നില്ലെന്നും വിവാഹമോചനം വേണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഈ ആവശ്യത്തിന്മേൽ വിവാഹമോചനം അനുവദിക്കാനാകില്ലെന്നു ചൂണ്ടിക്കാട്ടി കുടുംബക്കോടതി ഹർജി തള്ളിയിരുന്നു. ഇതേത്തുടർന്നാണ് ഇയാൾ ഹൈക്കോടതിയെ സമീപിച്ചത്.

വളയും സിന്ദൂരവും ധരിക്കാൻ വിസമ്മതിക്കുന്നത് അവർ അവിവാഹിതയാണെന്ന പ്രതീതിയുണ്ടാക്കുമെന്നും അല്ലെങ്കിൽ വിവാഹ ബന്ധത്തെ അംഗീകരിക്കാനുള്ള അവരുടെ വൈമനസ്യത്തെ കാണിക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു. ഈ നിലപാട് ഭാര്യയ്ക്ക് ഈ ബന്ധത്തിൽ താൽപര്യമില്ലെന്നു കാണിക്കുന്നുവെന്നും ജൂൺ 19ന് വന്ന വിധിന്യായത്തിൽ ചീഫ് ജസ്റ്റിസ് അജയ് ലാംബയും ജസ്റ്റിസ് സൗമിത്ര സൈകിയയും പറയുന്നു.

2012 ഫെബ്രുവരി 17നാണ് ഇരുവരും വിവാഹിതരായത്. അധികം വൈകാതെ ഇരുവർക്കുമിടയിൽ പ്രശ്നങ്ങളുണ്ടാകാൻ തുടങ്ങി. ഭർത്താവിന്റെ കുടുംബാംഗങ്ങൾക്കൊപ്പം താമസിക്കാനാവില്ലെന്ന നിലപാടാണ് ഭാര്യ ആദ്യം സ്വീകരിച്ചത്. പിന്നീട് 2013 ജൂണ്‍ 30 മുതൽ ഇരുവരും വേര്‍പിരിഞ്ഞാണു ജീവിക്കുന്നത്. ഇതിനുപിന്നാലെ ഭർത്താവും വീട്ടുകാരും പീഡിപ്പിക്കുകയാണെന്ന് ഇവർ പൊലീസിൽ പരാതി നൽകി. എന്നാൽ ഈ പരാതി അവർക്കു തെളിയിക്കാനായില്ല.

English Summary: High Court Grants Divorce On Wife's Refusal To Wear "Sindoor"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com