ADVERTISEMENT

തിരുവനന്തപുരം∙ യുഡിഎഫിൽ ആരെയൊക്കെ ഘടകക്ഷികളാക്കണമെന്നും ഒഴിവാക്കണമെന്നും തീരുമാനിക്കുന്നത് മുസ്‌ലിം ലീഗാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രൻ. പാണക്കാട്ടു നിന്നും വരുന്ന വാറോലകൾ അനുസരിക്കുന്ന പണി മാത്രമാണ് കോൺഗ്രസിനുള്ളത്. രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയുമല്ല പി.കെ കുഞ്ഞാലിക്കുട്ടിയാണ് യുഡിഎഫിൽ കാര്യങ്ങൾ തീരുമാനിക്കുന്നത്.

ഭീകരവാദ സ്വഭാവമുള്ള സംഘടനയാണെന്ന് ഇടത്-വലത് മുന്നണികൾ പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ പാർട്ടിയുമായി മുസ്‌ലിം ലീഗ് നടത്തിയ സഖ്യ ചർച്ച ഇതിന്റെ തെളിവാണ്. കേരള കോൺഗ്രസ് പുറത്തും വെൽഫെയർ പാർട്ടി അകത്തുമാകുന്ന യുഡിഎഫിൽ ആത്മാഭിമാനമുള്ള രാഷ്ട്രീയ പാർട്ടികൾക്ക് നിൽക്കാനാവില്ലെന്ന് സുരേന്ദ്രൻ പറഞ്ഞു.

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മലബാറിൽ എസ്ഡിപിഐയുമായി ലീഗ് ചർച്ച ആരംഭിച്ചു കഴിഞ്ഞു. മുസ്‌ലിം ഭീകരവാദ സംഘടനകളെ മുഴുവൻ ഒരു കുടയ്ക്ക് കീഴിൽ കൊണ്ടുവരാനാണ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ ശ്രമമെന്നും സുരേന്ദ്രൻ പറഞ്ഞു.

Content Highlight: K Surendran, Muslim League, UDF

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com