യുഡിഎഫിന്റെ വെന്റിലേറ്റര്‍ അല്ല എല്‍ഡിഎഫ്; ഓടി വന്നാല്‍ കയറ്റില്ല: കാനം

Kanam-Rajendran
കാനം രാജേന്ദ്രൻ
SHARE

തിരുവനന്തപുരം∙ യുഡിഎഫ് ദുർബലപ്പെടുമ്പോൾ ഏതെങ്കിലും വിഭാഗത്തെ സഹായിക്കാനോ വെന്റിലേറ്ററായി പ്രവര്‍ത്തിക്കാനോ എൽഡിഎഫിന് ബാധ്യതയില്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ജോസ് കെ.മാണി വിഭാഗത്തെ എൽഡിഎഫിലെടുക്കുന്നതു സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. കേരള കോൺഗ്രസിന്റെ മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് സിപിഐ നേരത്തെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്ന് കാനം പറഞ്ഞു.

ഒരു പാർട്ടിയെ മുന്നണിയിലെടുക്കുന്നത് എൽഡിഎഫിൽ ചർച്ച ചെയ്താണ്. അങ്ങനെ ആലോചന നടന്നിട്ടില്ല. ആലോചിക്കുമ്പോൾ നിലപാട് വ്യക്തമാക്കും. സിപിഐ നേരത്തെ എടുത്ത നിലപാടിൽ മാറ്റമില്ല. മാറ്റം വരുമ്പോൾ എൽഡിഎഫിൽ പറയും. ജോസ് വിഭാഗം എങ്ങോട്ടുപോയാലും എൽഡിഎഫിന് പ്രശ്നമില്ല. അവരുടെ വിധി അവർ തീരുമാനിക്കട്ടെ. ജോസ് വിഭാഗം നിലപാടുള്ള പാർട്ടിയാണെന്ന മുഖ്യമന്ത്രിയുടെ പരാമർശം ശ്രദ്ധയിൽപെടുത്തിയപ്പോൾ അത് അദ്ദേഹത്തിന്റെ അഭിപ്രായമാണെന്ന് കാനം പറഞ്ഞു.

അവർ നിലപാട് സ്വീകരിച്ചു വന്നാൽ അപ്പോൾ സിപിഐ അഭിപ്രായം പറയും. യുഡിഎഫും എൽഡിഎഫും തമ്മിൽ വ്യത്യാസം ഉണ്ട്. എൽഡിഎഫ് നയത്തിന്റെ അടിസ്ഥാനത്തിലുള്ള മുന്നണിയാണ്. ആരെങ്കിലും ഓടി വന്നാൽ കയറ്റുന്ന മുന്നണിയല്ല. അവർ നയത്തിൽ മാറ്റം വരുത്തിയെന്ന് ബോധ്യപ്പെട്ടാൽ അപ്പോൾ നോക്കാം. എൽഡിഎഫ് ഉടനെ നിലപാട് എടുക്കേണ്ട സാഹചര്യമില്ലെന്നും കാത്തിരുന്ന് കാണാമെന്നും കാനം പറഞ്ഞു.

Content Highlight: Kanam Rajendran, Jose K. Mani, Kerala Congress (M), CPI

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA