സ്വർണക്കടത്ത് കെട്ടുകഥയോ?; ബുദ്ധികേന്ദ്രം ഹെയർ സ്റ്റൈലിസ്റ്റ്: നിഗമനം ഇങ്ങനെ

shamana-kasim
SHARE

കൊച്ചി ∙ നടി ഷംന കാസിം ബ്ലാക്മെയിൽ കേസിന്റെ ആസൂത്രണം പ്രതികളായ ഹാരിസും റഫീഖും ചേർന്നെന്ന നിഗമനത്തിൽ പൊലീസ്. പെൺകുട്ടികളെ ചതിയിൽ വീഴ്ത്തിയ കേസിലും ഇവർതന്നെയാണ് ബുദ്ധികേന്ദ്രം. സ്വർണകടത്ത് കെട്ടുകഥ മാത്രം ആണെന്നും പൊലീസ് പറയുന്നു. 

8 പ്രതികളാണ് ഇതുവരെ അറസ്റ്റിലായത്. എല്ലാത്തിന്റെയും ആസൂത്രണം ഹെയർ സ്റ്റൈലിസ്റ്റ് ഹാരിസും ഷംനയ്ക്ക് വിവാഹാലോചനയുമായെത്തിയ റഫീഖും ചേർന്നാണ് എന്ന നിഗമനത്തിലാണ് പൊലീസ്. ഷംന കാസിമിന്റെ നമ്പർ പ്രതികൾക്ക് നൽകിയത് സിനിമ മേഖലയിലെ ഒരു വ്യക്തിയാണ്.

നടിയിൽ നിന്ന് പണം തട്ടൽ ആയിരുന്നു ഇവരുടെ ലക്ഷ്യം. പ്രതികൾ ഉണ്ടാക്കിയ കഥയാണ് സ്വർണക്കടത്ത് എന്നു പൊലീസ് സംശയിക്കുന്നു. 20ലേറെ യുവതികളെ പ്രതികൾ കെണിയിൽ വീഴ്ത്തി. യുവതികളിൽ നിന്ന് തട്ടിയെടുത്ത 8 പവൻ സ്വർണം കണ്ടെടുത്തു.

English Summary : Shamna Kasim case updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA