‘സർക്കാർ തീരുമാനത്തോടു സഹകരിക്കുന്നു’; നോട്ടിസ് പതിച്ചു, പൂട്ടി, ഇനിയില്ല ടിക്ടോക്

woman-finds-missing-husband-on-tik-tok
SHARE

ന്യൂഡൽഹി ∙ ചൈനീസ് സമൂഹമാധ്യമമായ ടിക്ടോക്കിന്റെ പ്രവർത്തനം ഇന്ത്യയിൽ പൂർണമായും നിലച്ചു. തിങ്കളാഴ്ച രാത്രി ടിക്ടോക് അടക്കം 59 ചൈനീസ് ആപ്പുകൾക്ക് രാജ്യത്ത് നിരോധനം ഏർപ്പെടുത്തിയിരുന്നു. പിന്നാലെ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും ആപ്പിൾ സ്റ്റോറിൽ നിന്നും ടിക്ടോക് അപ്രത്യക്ഷമായിരുന്നു. നേരത്തെ ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിച്ചിരുന്നവരുടെ ഫോണിലും ഇപ്പോൾ പ്രവർത്തനരഹിതമായി. ഡെസ്ക്ടോപ് ഉൾപ്പെടെ എല്ലാ ഡിവൈസുകളിലും ടിക്ടോക് പ്രവർത്തനരഹിതമായി. ആപ് തുറക്കാൻ നോക്കുമ്പോൾ നിരോധനത്തെ കുറിച്ച് വിവരിക്കുന്ന നോട്ടിസ് മാത്രമാണ് പ്രത്യക്ഷപ്പെടുന്നത്.

‘പ്രിയ ഉപഭോക്താക്കളെ, 59 ആപ്പുകൾ നിരോധിക്കുക എന്ന ഇന്ത്യൻ സർക്കാരിന്റെ തീരുമാനത്തോട് സഹകരിക്കുകയാണ് ഞങ്ങൾ. ഇന്ത്യയിലുള്ള ഞങ്ങളുടെ എല്ലാ ഉപഭോക്താക്കളുടെയും സ്വകാര്യതയും സുരക്ഷയും സംരക്ഷിക്കുന്നതിനാണു പ്രാധാന്യം നൽകുന്നത്’ എന്നാണു ടിക്ടോക് ആപ്പ് തുറക്കുമ്പോൾ കാണിക്കുന്നത്. പുതിയ വിഡിയോകൾ ലോഡ് ചെയ്യാനുള്ള ഓപ്ഷനു പകരം നെറ്റ്‌വർക് എറർ എന്നാണു പ്രത്യക്ഷപ്പെടുന്നത്.

ടിക്ടോക് അടക്കം 59 ആപ്പുകൾ നിരോധിക്കുന്നതായി തിങ്കളാഴ്ച രാത്രിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചത്. ഡേറ്റ സുരക്ഷയും പൗരൻമാരുടെ സ്വകാര്യത സംരക്ഷിക്കേണ്ടതിന്റെ ആവശ്യവും കണക്കിലെടുത്താണു വിവര സാങ്കേതികവിദ്യാ നിയമത്തിലെ 69എ വകുപ്പുപ്രകാരമുള്ള നടപടി. പാർലമെന്റിലുൾപ്പെടെ ഉന്നയിക്കപ്പെട്ട ആശങ്കയും കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമിനു ലഭിച്ച പരാതിയും ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാർശയും പരിഗണിച്ചാണു നടപടിയെന്നും മന്ത്രാലയം വ്യക്തമാക്കി.

തുടർന്നു ഗൂഗിൾ പ്ലേസ്റ്റോർ, ആപ്പിൾ സ്റ്റോർ എന്നിവയിൽനിന്നും ടിക് ടോക് ഇന്ത്യയിലെ ഉപയോക്താക്കള്‍ക്കു ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയാത്ത തരത്തില്‍ ബ്ലോക്ക് ചെയ്തിരുന്നു. ‘നിങ്ങളുടെ രാജ്യത്ത് ഈ ആപ്പ് ലഭ്യമല്ല’ എന്ന സന്ദേശമാണു നിലവിൽ രണ്ടു സ്റ്റോറിലും ലഭിക്കുന്നത്.

English Summary : TikTok Goes Completely Offline in India, Says ‘It’s Complying With Government Directive’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA