ADVERTISEMENT

ചെന്നൈ ∙ തമിഴ്നാട്ടിലെ കടലൂരിൽ കേന്ദ്ര സർക്കാർ ഉടമസ്ഥതയിലുള്ള താപവൈദ്യുത നിലയത്തിലുണ്ടായ സ്ഫോടനത്തിൽ ആറു മരണം. 16 പേർക്കു പരുക്കേറ്റെന്നാണു ലഭ്യമായ വിവരം. ചെന്നൈയിൽനിന്നു 180 കിലോമീറ്റർ അകലെ എൻഎൽസി ഇന്ത്യ ലിമിറ്റഡിലെ (നെയ്‌വേലി ലിഗ്നൈറ്റ് കോർപറേഷൻ ലിമിറ്റഡ്) പവർ പ്ലാന്റിലാണ് അപകടമുണ്ടായത്.

ബോയിലർ പ്രവർത്തിക്കുന്നില്ലായിരുന്നെന്നും അപകടം ഉണ്ടായത് എങ്ങനെയെന്നത് അന്വേഷിക്കുകയാണെന്നും അധികൃതർ അറിയിച്ചു. പരുക്കേറ്റവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചു. രണ്ടു മാസത്തിനിടെ ഇവിടെയുണ്ടാകുന്ന രണ്ടാമത്തെ പൊട്ടിത്തെറിയാണിത്. മേയിലുണ്ടായ അപകടത്തിൽ എട്ടു പേർക്കു പൊള്ളലേറ്റിരുന്നു.

English Summary: 4 Dead, 13 Injured In Boiler Explosion At Tamil Nadu Thermal Power Plant

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com