ADVERTISEMENT

കൊച്ചി∙ കോവിഡ് 19 ഭീതിയെ തുടർന്ന് അങ്കമാലി കെഎസ്ആർടിസി ഡിപ്പോ അടച്ചു. ഇവിടെ ഓർഡിനറി ബസിൽ കഴിഞ്ഞ ദിവസവും ജോലി ചെയ്ത കണ്ടക്ടർക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഡിപ്പോ അടച്ചിടാൻ തീരുമാനിച്ചത്. മലപ്പുറം മങ്കട സ്വദേശിയായ കണ്ടക്ടർ കഴിഞ്ഞ 26 വരെ ഇവിടെ ജോലി ചെയ്തിരുന്നു. അതിനുശേഷം നാട്ടിലേക്കു മടങ്ങിയ ഇദ്ദേഹം രോഗലക്ഷണങ്ങൾ പ്രകടമാക്കിയതിനെ തുടർന്നാണ് തുടർ സ്രവ പരിശോധനയ്ക്ക് വിധേയനാക്കിയത്. ഫലം വന്നപ്പോൾ രോഗം സ്ഥിരീകരിക്കുകയായിരുന്നു. 

കണ്ടക്ടർക്ക് ഡിപ്പോയിലുണ്ടായിരുന്ന മറ്റു ജീവനക്കാരുമായി സ്വാഭാവിക സമ്പർക്കം ഉണ്ടായിട്ടുണ്ട് എന്ന വിലയിരുത്തലിനെ തുടർന്നാണ് ഡിപ്പോ അടച്ചിടാൻ തീരുമാനിച്ചത്. എംസി റോഡിലെയും ദേശീയപാതയിലെയും കെഎസ്ആർടിസി ബസുകൾ എത്തുന്ന സ്ഥലമായതിനാൽ ഡിപ്പോ അടച്ചത് താൽക്കാലികമായെങ്കിലും ബുദ്ധിമുട്ടുണ്ടാക്കും. എന്നാൽ അണുവിമുക്തമാക്കൽ നടപടികൾ പൂർത്തിയാക്കിയശേഷം എന്നു ഡിപ്പോ തുറക്കണം എന്നകാര്യത്തിൽ കെഎസ്ആർടിസി സോണൽ ഓഫിസർ തീരുമാനം എടുക്കും.

English Summary : KSRTC bus conductor tests covid positive, Angamaly KSRTC depot closed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com