sections
MORE

‘തട്ടിപ്പുസംഘത്തിൽ സ്ത്രീകളും കുട്ടികളുമുണ്ട്; ട്രാപ്പു ചെയ്യുമോ എന്നു പേടിയുണ്ടായിരുന്നു’

shamna-kasim-2
SHARE

കൊച്ചി ∙ വിവാഹം ആലോചിച്ച് തട്ടിപ്പിനു ശ്രമിച്ച സംഘത്തിൽ സ്ത്രീകളും കുട്ടികളും എല്ലാം ഉൾപ്പെടുന്നതായി നടി ഷംന കാസിം. തന്നോട് ഫോണിൽ സംസാരിച്ചവരിൽ സ്ത്രീകളുണ്ട്, കുട്ടി വന്ന് ഹലോ ഒക്കെ പറഞ്ഞു പോയിട്ടുണ്ട്. ഇത് ആരൊക്കെയാണെന്ന് അറിയണം. എന്നാലെ തട്ടിപ്പു സംഘത്തിന്റെ പൂർണമായ വിവരം ലഭ്യമാകൂ. പരാതി നൽകിയ ശേഷമാണ് തട്ടിപ്പു നടത്താൻ ശ്രമിച്ചത് ഇത്ര വലിയ സംഘമാണെന്നു വ്യക്തമായത്. 

തന്നെ തട്ടിക്കൊണ്ടു പോകാൻ പദ്ധതിയിട്ടതായി കഴിഞ്ഞ ദിവസം ഐജി വിജയ് സാഖറെ പറഞ്ഞതിൽ വസ്തുതയുണ്ടാകാം. ഇതു ലക്ഷ്യം വച്ചിട്ടായിരിക്കണം തന്റെ വീടിന്റെയും വാഹനത്തിന്റെയും ഫോട്ടോ വീട്ടിൽ വന്നവർ പകർത്തിയത് എന്നാണ് മനസിലാക്കുന്നത്. തട്ടിപ്പിനെത്തിയ സംഘം വളരെ പ്രഫഷനലായി ചെയ്യുന്നവരാണെന്ന വിവരം ലഭിച്ചതിനാലാണ് മമ്മി പരാതി നൽകിയത്.

ഇവർ എന്തും ചെയ്യും എന്നു തോന്നിയതിനാലാണ് ഭീഷണി വിളികൾ വരുന്നു എന്നു പറഞ്ഞ് പരാതി നൽകിയത്. ഇത് തന്റെ സുരക്ഷയ്ക്കു വേണ്ടിയായിരുന്നു. ആര് പരാതി നൽകിയാലും അവസാനം മുന്നിലേക്കു വരേണ്ടി വരും എന്നറിയാമായിരുന്നു. ഒരുപാട് കഥാപാത്രങ്ങളുമായി ഞങ്ങളുടെ വീട്ടുകാരെ എല്ലാവരെയും പറ്റിച്ചു. ഇവർ ഇങ്ങനെ ചെയ്തത് കൃത്യമായ ലക്ഷ്യമിട്ടാണെന്ന് സഹോദരന് സംശയം തോന്നി.

അതിനാലാണ് എന്തായാലും പരാതി നൽകണമെന്ന് തീരുമാനിച്ചത്. തന്നോട് സ്വർണം കടത്തുന്നതിനോ സ്വർണ തട്ടിപ്പു നടത്തുന്നവരാണെന്നോ ഇവർ പറഞ്ഞിട്ടില്ല. ഇത് രണ്ടും കൂടി പൊലീസ് ബന്ധിപ്പിച്ചത് എങ്ങനെയെന്ന് അറിയില്ല. ഇത് വേറൊരു സംഘമാണ്. കല്യാണാലോചനയുമായാണ് ഇവർ വന്നത്. തന്നോട് പറഞ്ഞ പേരും കാണിച്ച ഫോട്ടോയും എല്ലാം തട്ടിപ്പായിരുന്നു. അൻവർ എന്നു പറഞ്ഞ് കാണിച്ചത് മറ്റൊരാളുടെ ഫോട്ടോയായിരുന്നു.

Shamna_Kasim

ഏന്തെങ്കിലും രീതിയിൽ ട്രാപ് ചെയ്യാൻ ഉദ്ദേശിച്ചായിരിക്കും ഇവർ വന്നത് എന്നാണ് കരുതുന്നത്. മേയ് 25നാണ് വിവാഹാലോചനയുമായി വരുന്നത്. സംഘത്തിലെ അൻവർ എന്നു പറഞ്ഞ ആളാണ് പണം ചോദിച്ചത്. വിവാഹം ആലോചിച്ച പയ്യൻ അയാളുടെ കസിൻ മരിച്ചതിനാൽ അവിടെ പോയെന്നും എത്താനായില്ലെന്നും അടുത്ത ദിവസം വരാമെന്നുമാണ് പറഞ്ഞത്. തന്റെ കൂടെയുള്ള ഒരാൾ വാഹനം വാങ്ങുന്നതിന് വന്നപ്പോൾ വിചാരിച്ചതിനേക്കാൾ കൂടുതൽ തുക വേണ്ടി വന്നു. അതിനാലാണ് ഒരു ലക്ഷം രൂപ നൽകാൻ ചോദിച്ചത്.

മരണ വീട്ടിൽ നിൽക്കുകയാണ്, അതിനാൽ അവിടെ നിന്ന് മാറാൻ പറ്റില്ലെന്നും പറഞ്ഞു. അവർക്ക് റിയൽ എസ്റ്റേറ്റ് ഇടപാടുകളും മറ്റും ഉണ്ടെന്ന് പറഞ്ഞിരുന്നു. കൊച്ചി വരെ വരുന്നു, അമ്മ സുഹറയും വരുന്നുണ്ടെന്നും പെൺകുട്ടിയെ കാണാം എന്നും പറഞ്ഞപ്പോഴാണ് നിരസിക്കാതിരുന്നത്. പെണ്ണും ചെറുക്കനും സംസാരിക്കണം എന്നു പറഞ്ഞപ്പോൾ അൻവർ എന്നു പറഞ്ഞ് സംസാരിച്ചത് വേറെ ആളായിരുന്നു. മുസ്‌ലിം രീതിയിൽ ആയതിനാൽ ഖുറാൻ വാക്കുകൾ ഒക്കെ ഉപയോഗിക്കുന്നുണ്ടായിരുന്നു. വിഡിയോകോളിൽ സംസാരിച്ചപ്പോൾ ഇതുണ്ടായില്ല. 

വിശ്വസനീയമായ രീതിയിൽ സംസാരിച്ചെങ്കിലും പണം ചോദിച്ചപ്പോഴാണ് സംശയം തോന്നിയത്. സ്വാഭാവികമായും ബിസിനസുകാരായതിനാൽ ഷംനയെ മാത്രമല്ലല്ലോ കൊച്ചിയിൽ അറിയുക എന്നും വിചാരിച്ചു. ഒരു പക്ഷെ പ്രായത്തിന്റെ പൊട്ടത്തരത്തിൽ പറഞ്ഞതായിരിക്കാം എന്നാണ് ആദ്യം ഡാഡി പറഞ്ഞത്. പണം ചോദിച്ചതിന് പിന്നീട് ചെറുക്കന്റെ പിതാവ് വിളിച്ച് സോറി പറഞ്ഞു. തന്നോട് സംസാരിച്ച സംഘത്തിൽ റഫീഖ് എന്ന പേരുള്ള ആരുമില്ല.

ആന്റിയും അങ്കിളും വരുമെന്നല്ലേ പറഞ്ഞത് എന്ന് ചോദിച്ചപ്പോൾ അവർക്ക് കൃത്യമായ മറുപടി ഉണ്ടായില്ല. സംസാരിച്ച ആളുകളും വന്ന ആളുകളും തമ്മിൽ മാച്ചാകുന്നില്ലെന്ന് അതോടെ മനസിലായി. അൻവർ എന്നയാൾ ഫോണിലൂടെയല്ലാതെ മുന്നിലേയ്ക്ക് വന്നില്ല. ഇവർ പറഞ്ഞ മേൽവിലാസത്തിൽ നോക്കിയപ്പോൾ അത് ഫേക്കാണെന്ന് മനസിലായി. ദുബായിൽ സഹോദരന് ജ്വല്ലറി ഉണ്ടെന്നു പറഞ്ഞെങ്കിലും അതിന് അത്ര പ്രാധാന്യമില്ലാത്തതിനാൽ അന്വേഷണത്തിന് മുതിർന്നില്ല. 

PTI29-06-2020_000163A

സംഘത്തിന് സിനിമയുമായി ബന്ധമില്ലെന്നാണ് പറഞ്ഞത്. ടിവിയിൽ പോലും സിനിമ കാണാറില്ലെന്നും പറഞ്ഞു. തന്റെ നമ്പർ നൽകിയത് പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കരയാണ്. തന്റെ എന്നല്ല, ഏതൊരു പെൺകുട്ടിയുടെ നമ്പർ കൊടുത്താലും അത് ദുരുപയോഗം ചെയ്യാം എന്നതിനാൽ വിളിച്ച് ചോദിക്കേണ്ടതായിരുന്നു. പരാതി നൽകിയതിനു പിന്നാലെ സിനിമയിൽ നിന്ന് വിളിച്ച് പലരും പിന്തുണ നൽകി.

ചെയ്ത കാര്യം വളരെ ബോൾഡാണെന്ന് പറഞ്ഞു. എന്നിരുന്നാലും എന്നെ ട്രാപ്പു ചെയ്യുമോ എന്ന പേടിയുണ്ടായിരുന്നു. കിഡ്നാപ് ചെയ്യുമോ എന്ന പേടിയൊന്നുമില്ല. ഇവിടെ അതിലും വലിയത് നടന്നിട്ടുള്ളതിനാൽ ലക്ഷ്യം അങ്ങനെ ആയിരുന്നിരിക്കാമെന്നാണ് കരുതുന്നതെന്നും ഷംന പറഞ്ഞു. 

ടിനി ടോമിന് ഇതുമായി യാതൊരു ബന്ധവുമില്ലെന്നും എന്തിനാണ് ഇതിലേക്ക് വലിച്ചിഴച്ചതെന്ന് അറിയില്ലെന്നും ഷംന പറഞ്ഞു. ഷംനയെ ബ്ലാക്ക്‌മെയിൽ ചെയ്ത കേസിൽ ബന്ധമുണ്ടെന്ന് പറഞ്ഞ് തനിക്കെതിരെ വ്യാജ പ്രചരണം നടക്കുന്നുണ്ടെന്ന് നടൻ ടിനി ടോം ഫെയ്സ്ബുക് ലൈവിൽ പറഞ്ഞിരുന്നു. ഇതിനെതിരെ പരാതി നൽകുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നും ടിനി പറഞ്ഞു.

English Summary : Actress Shamna Ksaim's reaction on blackmailing case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA