ADVERTISEMENT

തിരുവനന്തപുരം∙ കോൺസുലേറ്റുമായി ബന്ധപ്പെട്ട സ്വർണക്കടത്തിൽ യുഎഇ അന്വേഷണം പ്രഖ്യാപിച്ചു. സ്ഥാനപതി കാര്യാലയത്തിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്താൻ ശ്രമിച്ചതായി യുഎഇ എംബസി അറിയിച്ചു. ഏറെ ഗുരുതരമായ കുറ്റകൃത്യമാണു നടന്നിട്ടുള്ളത്. കുറ്റകൃത്യത്തിന്റെ വേരറിയാൻ ഇന്ത്യൻ അന്വേഷണവുമായി സഹകരിക്കുമെന്നും യുഎഇ എംബസി അറിയിച്ചു.

അതേ സമയം മുഖ്യമന്ത്രിയുടെ ഓഫിസിന് സ്വർണക്കടത്തുമായി യാതൊരു ബന്ധവുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രോജക്ടിന്റെ മാർക്കറ്റിങ്ങിനായി കരാർ നിയമനമാണ് വിവാദ വനിതയ്ക്ക് ലഭിച്ചത്. സംസ്ഥാന സർക്കാരിന് ഇക്കാര്യത്തിൽ ഒന്നും ചെയ്യാൻ സാധിക്കില്ല. കേന്ദ്ര ഏജൻസികളാണ് അന്വേഷണം നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോപണവിധേയയായ സ്വപ്ന സുരേഷുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടർന്ന് ഐടി സെക്രട്ടറി എം.ശിവശങ്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റിയിരുന്നു.

English summary: UAE announces inquiry on Trivandrum airport gold smuggling

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com