ADVERTISEMENT

വാഷിങ്ടൻ∙ 1959 മുതൽ ടിബറ്റൻ ആത്മീയ ആചാര്യൻ ദലൈ ലാമയെ സംരക്ഷിച്ചതിന് ഇന്ത്യയ്ക്കു നന്ദി പറഞ്ഞ് യുഎസ്. ദലൈ ലാമയുടെ 85ാം ജന്മദിനത്തിൽ ആശംസ അറിയിച്ച് ട്വിറ്ററിലൂടെയാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റിന്റെ സൗത്ത് ആൻഡ് സെൻട്രൽ ഏഷ്യൻ അഫേഴ്സ് (എസ്‌സിഎ) ബ്യൂറോ ഇക്കാര്യം പറഞ്ഞത്.

ടിബറ്റിലെ ചൈനീസ് അധിനിവേശത്തെത്തുടർന്ന് 1959ൽ അദ്ദേഹം ഇന്ത്യയിലേക്കു പോരുകയായിരുന്നു. അന്നുമുതൽ ഇന്ത്യ അദ്ദേഹത്തിന് അഭയം നൽകി. ഹിമാചൽ പ്രദേശിലെ ധരംശാലയിലാണ് ടിബറ്റിന്റെ പ്രവാസി സർക്കാർ പ്രവർത്തിക്കുന്നത്. നിലവിൽ ഇന്ത്യയിൽ 1,60,000ൽ അധികം ടിബറ്റുകാർ ജീവിക്കുന്നുണ്ട്.

യുഎസ് ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ് സ്പീക്കർ നാൻസി പെലോസിയും ദലൈ ലാമയ്ക്ക് ജന്മദിനാശംസകൾ നേർന്നിട്ടുണ്ട്. പ്രതീക്ഷയുടെ സന്ദേശവാഹകനാണ് ദലൈ ലാമയെന്നും അവർ കുറിച്ചു. ടിബറ്റൻ ജനതയുടെ ആഗ്രഹങ്ങളെ ചൈന അടിച്ചമർത്തുകയാണെന്നും അവർ കൂട്ടിച്ചേർത്തു.

English Summary: US Slams "Oppressive" China, Thanks India For Hosting Dalai Lama Since 1959

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com