ADVERTISEMENT

കൊച്ചി∙ തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ബാഗേജിലൂടെ സ്വർണം കടത്താൻ ശ്രമിച്ച സംഭവത്തിൽ കേസെടുത്തതായി എൻഐഎ ഹൈക്കോടതിയിൽ അറിയിച്ചു. സ്വർണക്കടത്തിലൂടെ രാജ്യത്ത് എത്തിയ പണം ദേശീയ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്നതിനാലും പണം ഭീകരവാദ, വിധ്വംസക പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചിരിക്കാനുള്ള സാധ്യതയും പരിഗണിച്ചാണ് നടപടി എന്നാണ് എൻഐഎ അഭിഭാഷകൻ കോടതിയെ അറിയിച്ചിരിക്കുന്നത്.

കേസിൽ കസ്റ്റംസ് അന്വേഷിക്കുന്ന സ്വപ്ന സുരേഷിന്റെ മുൻകൂർ ജാമ്യ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെ എൻഐഎയുടെ നിലപാട് കൂടി പരിഗണിച്ച ശേഷമായിരിക്കും കോടതി തീരുമാനം എടുക്കുക. കേന്ദ്ര സർക്കാരിന്റെയും കസ്റ്റംസിന്റെയും നിലപാട് കോടതി ആരായും. വിവിധ കേന്ദ്ര ഏജൻസികളുമായി ആലോചിച്ച ശേഷമാണ് കേസ് എൻഐഎയ്ക്കു നൽകാനുള്ള കേന്ദ്ര സർക്കാർ തീരുമാനം. കേരളത്തിൽ അനിയന്ത്രിതമായി സ്വർണം എത്തുന്നത് രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന വിലയിരുത്തലിലാണ് നടപടി.

കേരളത്തിൽ ഇതിനു മുൻപ് എത്തിയ സ്വർണം ഏതു രീതിയിൽ ഉപയോഗിക്കപ്പെട്ടു എന്നതും മറ്റെതെങ്കിലും രീതിയിൽ ഭീകരപ്രവർത്തനങ്ങൾക്ക് ഇവിടെയുള്ള സംഘടനകൾക്ക് പിന്തുണ ലഭിക്കുന്നുണ്ടോ എന്നീ വിവരങ്ങളും അന്വേഷിക്കും. എൻഐഎ ഉൾപ്പടെയുള്ള കേന്ദ്ര ഏജൻസികൾ അന്വേഷണം ഏറ്റെടുക്കുന്നതോടെ സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിൽനിന്ന് കാര്യങ്ങൾ പൂർണമായും കേന്ദ്ര സർക്കാരിലെത്തുമെന്ന് ഉറപ്പായിരിക്കുകയാണ്.

Content Highlight: Diplomatic Baggage Gold Smuggling Case, NIA, Kerala High Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com