ADVERTISEMENT

തിരുവനന്തപുരം ∙ പുഷ്പവൃഷ്ടി നടത്തിയതും ബൊക്കെ നൽകി സ്വീകരിച്ചും ആരോഗ്യ പ്രവർത്തകരെ സ്വീകരിച്ച് പൂന്തൂറ ജനത. ‍‍‍ഞായറാഴ്ച പൂന്തൂറ േമഖലയിൽ എത്തിയ ആരോഗ്യപ്രവർത്തകരാണ് ജനങ്ങളുടെ സ്നേഹം ഏറ്റുവാങ്ങിയത്. കഴിഞ്ഞ ദിവസം ആരോഗ്യപ്രവർത്തകർക്കു നേരെ പൂന്തുറയിൽ അതിക്രമം ഉണ്ടായെന്ന് ആരോപണങ്ങളുയർന്നിരുന്നു. ലോകത്ത് ഒരിടത്തും നടക്കാത്ത വിധത്തിലുള്ള ചില സമീപനമാണ് ആരോഗ്യ പ്രവർത്തകരുടെ നേരെയുണ്ടായതെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചർ സമൂഹമാധ്യമത്തിലും വ്യക്തമാക്കിയിരുന്നു.

ഞായറാഴ്ച ആയുഷ് സെന്ററിൽ എത്തിയ ആരോഗ്യപ്രവർത്തകരെ പൂന്തൂറ സെന്റ് തോമസ് പള്ളി വികാരി ഫാ. ബെബിൻസണിന്റെ നേതൃത്വത്തിലാണ് ബൊക്കെ നൽകി സ്വീകരിച്ചത്. ആരോഗ്യ പ്രവർത്തകർക്കു സ്വീകരണം നൽകിയതു കണ്ടപ്പോൾ ആഹ്ലാദവും ആശ്വാസവും തോന്നിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. ‘ഇന്നു രാവിലെ സമൂഹമാധ്യമങ്ങളിലും ടിവി ചാനലുകളിലും മനോഹരമായ ഒരു ദൃശ്യം കണ്ടു. പൂന്തുറ നിവാസികൾ പൂക്കൾ വിതറി ആരോഗ്യ പ്രവർത്തകരെ വരവേൽക്കുന്ന കാഴ്ചയായിരുന്നു അത്. ആഹ്ലാദവും ആശ്വാസവും തോന്നുന്ന കാഴ്ചയായിരുന്നു അത്...’–മുഖ്യമന്ത്രി വ്യക്തമാക്കി.

സൂപ്പർ സ്പ്രെഡിനെത്തുടർന്ന് കർശനമായ ലോക്ഡൗൺ ഏർപ്പെടുത്തേണ്ടി വന്ന പൂന്തുറ, മാണിക്യവിളാകം, പുത്തൻതോപ്പ് വാർഡിലെ ജനങ്ങളെല്ലാം കേരളത്തിന്റെ കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുമായി തുടക്കംതൊട്ടു തന്നെ മികച്ച രീതിയിൽ സഹകരിച്ചു വന്നവരായിരുന്നു. ചില ദുഷ്ടശക്തികൾ തെറ്റിദ്ധാരണ പരത്തി ആ പ്രവർത്തനങ്ങളുടെ താളം തെറ്റിക്കാൻ ശ്രമിച്ചു. അതിനെയെല്ലാം തള്ളിക്കളഞ്ഞു പൂർണ മനസ്സോടെ ആരോഗ്യ പ്രവർത്തകർക്കും സർക്കാരിനുമൊപ്പം നിൽക്കുകയാണ് ജനങ്ങൾ ചെയ്തിരിക്കുന്നത്.

സർക്കാരിനെ വിശ്വാസത്തിലെടുക്കാനും പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുക്കാനും തയാറായ എല്ലാ പൂന്തുറ നിവാസികളോടും നന്ദി പറയുന്നു. ഈ മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയെ മറികടക്കാൻ നമുക്ക് ഒത്തൊരുമിച്ചു മുന്നോട്ടു പോകാം. ആ പോരാട്ടത്തിൽ നിങ്ങൾക്കു മുന്നിൽ സർക്കാരുണ്ട്– മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.

English Summary: After attack, Covid health workers welcomed with floral tribute in Poonthura; CM Welcomes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com