ADVERTISEMENT

ന്യൂഡൽഹി∙ കോവിഡ് രോഗ ഭീഷണിക്കും ലോക്ഡൗണിനും മുൻപുണ്ടായിരുന്നതിന്റെ 60 ശതമാനം ആഭ്യന്തര വിമാനസർവീസുകൾ വീണ്ടും ആരംഭിക്കാൻ ആലോചന നടക്കുന്നതായി കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി. കോവിഡ് വരുന്നതിന് മുൻപ് നടത്തിയിരുന്ന 55 മുതൽ 60 ശതമാനം വരെ സർവീസുകളാണു നടത്താൻ ആലോചിക്കുന്നത്. ദീപാവലി സമയത്തോടെ വിമാന സർവീസുകൾ തുടങ്ങാൻ കഴിയുമെന്നാണു കരുതുന്നതെന്നും വാർത്താ സമ്മേളനത്തിൽ മന്ത്രി പറഞ്ഞു.

ജൂലൈ 18 മുതൽ ഓഗസ്റ്റ് ഒന്നു വരെ ഡൽഹി, മുംബൈ, ബെംഗളൂരു, പാരീസ് എന്നിവിടങ്ങളെ ബന്ധിപ്പിച്ച് എയർ ഫ്രാൻസ് 28 വിമാനങ്ങൾ പറത്തും. ജൂലൈ 17 മുതൽ 31 വരെ യുണൈറ്റഡ് എയർലൈൻസ് ഇന്ത്യയിലേക്ക് 18 സർവീസുകള്‍ നടത്തുമെന്നും മന്ത്രി അറിയിച്ചു. ലോക്ഡൗണിന് ശേഷം മേയ് 25നാണ് രാജ്യത്ത് ആഭ്യന്തര വിമാന സർവീസുകൾ ആരംഭിച്ചത്.

English Summary: India aims to operate about 60 percentage of domestic flights by november

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com