ADVERTISEMENT

ചെന്നൈ∙ മുൻ മുഖ്യമന്ത്രി ജയലളിതയുടെ വസതിയായിരുന്ന പോയസ് ഗാർഡനിലെ വേദനിലയത്തിന്റെ താക്കോൽ ആവശ്യപ്പെട്ടു സഹോദര പുത്രൻ ദീപക് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. വേദ നിലയമുൾപ്പെടെ ജയലളിതയുടെ സ്വത്തു വകകളുടെ അവകാശം ദീപക്കിനും സഹോദരി ദീപയ്ക്കുമാണ്.

Jayalalithaas-residence_Poes-Garden
വേദനിലയം

ഇതിനിടെ, വേദനിലയം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാക്കുന്നത് സജീവ പരിഗണനയിലെന്നു സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണു ദീപക് ഹർജി നൽകിയത്. ജയലളിതയുടെ സ്വത്ത് കേസിൽ വിധി പറഞ്ഞ ജസ്റ്റിസ് കൃപാകരൻ, ദീപക്കിന്റെ പുതിയ ഹർജിയും പരിഗണിക്കും.

PTI5_19_2016_000158B
ജയലളിത

തന്റെ മുത്തശ്ശി വേദവല്ലിയാണു വേദ നിലയം വാങ്ങിയതെന്നും അവരുടെ മരണ ശേഷം മകളായ ജയലളിതയ്ക്കു ലഭിക്കുകയായിരുന്നുവെന്നും ഹർജിയിൽ പറയുന്നു. തന്റെ മരണ ശേഷം വേദനിലയം സ്മാരകമാക്കി മാറ്റാൻ ജയലളിത ആഗ്രഹിച്ചിട്ടില്ല. വസ്തുവിന്റെ ഉടമസ്ഥരായ തന്റെയും സഹോദരിയുടെയും അനുമതിയില്ലാതെ വേദനിലയം സ്മാരകമാക്കാനാണു സർക്കാർ ശ്രമിക്കുന്നതെന്നു ദീപക് ഹർജിയിൽ ആരോപിച്ചു.

English Summary: Jayalalithaa’s nephew Deepak seeks keys to Veda Nilayam, moves HC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com