ADVERTISEMENT

വാഷിങ്ടൻ∙ രാജ്യ സുരക്ഷ സംരക്ഷിക്കുന്നതിനായി ചൈനീസ് ആപ്പുകൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് 25 റിപ്പബ്ലിക്കൻ കോൺഗ്രസ് അംഗങ്ങൾ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് കത്തെഴുതി. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും പ്രതിരോധ സംവിധാനത്തിനും ദേശസുരക്ഷയ്ക്കും ക്രമസമാധാനത്തിനും വെല്ലുവിളി ഉയർത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി 59 ചൈനീസ് ആപ്പുകൾ നിരോധിച്ച ഇന്ത്യയുടെ നടപടിയെയും കത്തിൽ പരാമർശിച്ചിട്ടുണ്ട്.

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ (സിസിപി) ചാരവൃത്തി പ്രചാരണം ഇന്ത്യൻ ഉപഭോക്താക്കളെ മാത്രം ലക്ഷ്യമിടുന്നതല്ലെന്നും കത്തിൽ അവകാശപ്പെടുന്നു. ‘അമേരിക്കക്കാരുടെ ഡേറ്റ, സ്വകാര്യത, സുരക്ഷ എന്നിവ പരിരക്ഷിക്കുന്നതിന് ടിക് ടോക്കിനെയോ ചൈനീസ് അനുബന്ധ വെബ്‌സൈറ്റുകളെയോ ആപ്പുകളെയോ യുഎസ് വിശ്വസിക്കരുത്. രാജ്യത്തിനെതിരായ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നൂതന ചാരപ്രവർത്തനം അവസാനിപ്പിക്കാനും രാജ്യ സുരക്ഷ സംരക്ഷിക്കാനും ശക്തമായ നടപടി സ്വീകരിക്കണമെന്ന് അഭ്യർഥിക്കുന്നു’– കത്തിൽ പറയുന്നു.

ടിക് ടോക്കിനെയും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധിപ്പിച്ചിട്ടുള്ള മറ്റു ചൈനീസ് ആപ്പുകളെയും തടയാനുള്ള ട്രംപ് ഭരണകൂടത്തിന്റെ ശ്രമങ്ങളെ കോൺഗ്രസ് അംഗങ്ങൾ പിന്തുണച്ചു. ‘ഈ ജനപ്രിയ ആപ്പുകളുടെ ഡേറ്റാ ശേഖരണ സമ്പ്രദായങ്ങൾ യുഎസിന്റെ രാജ്യ സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്നു. അമേരിക്കൻ ജനതയുടെ സ്വകാര്യതയും സുരക്ഷയും സംരക്ഷിക്കുന്നതിന് നിർണായക നടപടി സ്വീകരിക്കാൻ ഭരണകൂടത്തോട് അഭ്യർഥിക്കുന്നു’– കത്തിൽ പറയുന്നു.

English Summary: ‘Don’t trust Chinese apps, act against CCP's sophisticated espionage campaign’: President Trump urged

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com