ADVERTISEMENT

ന്യൂ‍ഡൽഹി∙ കോവിഡ്–19 മഹാമാരിക്കിടെ കോൺഗ്രസ് എംഎൽഎമാർ അന്താക്ഷരി കളിക്കുകയും ഇറ്റാലിയൻ ഭക്ഷണം ഉണ്ടാക്കുകയുമാണെന്ന് കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്. രാജസ്ഥാൻ എല്ലാം കാണുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജയ്പുരിലെ ആഡംബര റിസോർട്ടിൽ കഴിയുന്ന കോൺഗ്രസ് എംഎൽഎമാരെ ലക്ഷ്യമിട്ടാണ് ശെഖാവത്തിന്റെ പ്രസ്താവന.

ദിവസവും 500ൽ അധികം കേസുകളാണ് രാജസ്ഥാനിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ആകെ 30,000ഓളം കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, പരിശോധന കൂടിയതുകൊണ്ടാണ് റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകൾ കൂടിയതെന്നാണ് റിസോർട്ടിൽ കഴിയുന്ന ആരോഗ്യമന്ത്രി രഘു ശർമയുടെ നിലപാട്. രാജസ്ഥാനിലെ രോഗമുക്തി നിരക്ക് 74% ആണെന്നും രോഗം ഇരട്ടിയാകുന്നത് 28 ദിവസം കൂടുമ്പോഴാണെന്നും ശർമ ദേശീയമാധ്യമത്തോടു പറഞ്ഞു.

മഹാമാരിയുടെ സമയത്ത് മധ്യപ്രദേശ് സർക്കാരിനെ താഴെയിറക്കിയതുപോലെ തന്റെ സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് നിരന്തരം ആവർത്തിക്കുന്നു. രാജസ്ഥാൻ ബിജെപിയിലെ പ്രമുഖനായ ശെഖാവത്ത് കോൺഗ്രസ് എംഎൽഎമാരെ ഗെലോട്ട് സർക്കാരിനെതിരെ തിരിക്കാൻ പണമിറക്കിയെന്നും ആരോപിക്കുന്നുണ്ട്. ശെഖാവത്തിന്റേതായ ഒരു ഓഡിയോ സന്ദേശവും പ്രചരിച്ചിരുന്നു. ഇതേത്തുടർന്ന് റജിസ്റ്റർ ചെയ്ത രണ്ട് എഫ്ഐആറിൽ ഒരെണ്ണത്തിൽ ശെഖാവത്തിനെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.

വിമത കോൺഗ്രസ് എംഎൽഎ ഭൻവാർ ലാൽ ശർമയുമായി ശെഖാവത് സംസാരിക്കുന്നതിന്റെ ഓഡിയോ ക്ലിപ് ആണ് പുറത്തുവന്നത്. എന്നാൽ സച്ചിൻ പൈലറ്റ് വിഭാഗത്തെ ബിജെപിയോടൊപ്പം നിർത്തി രാജസ്ഥാൻ സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കം നടത്തിയെന്ന ആരോപണം ശെഖാവത് നിഷേധിച്ചിരുന്നു.

അതേസമയം, റിസോർട്ടിൽ കഴിയുന്ന എംഎൽഎമാർ സിനിമ കണ്ടും, പിത്‌സ, പാസ്ത തുടങ്ങിയവ ഉണ്ടാക്കാൻ പഠിച്ചും പാട്ടുപാടിയും കളിച്ചും സമയം ചെലവിടുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു.

English Summary: "Antakshari, Italian Cooking Amid Covid": Union Minister On Team Gehlot

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com