ADVERTISEMENT

ന്യൂഡല്‍ഹി ∙ പിടിതരാതെ ഉയരുന്ന കോവിഡ് കേസുകളിലും അതിര്‍ത്തിയിലെ ചൈനീസ് കടന്നുകയറ്റത്തിലും തന്റെ വാക്കുകളെ കേന്ദ്രസര്‍ക്കാര്‍ കണക്കിലെടുക്കുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ‘കോവിഡ് 19 രോഗത്തിനെതിരെയും സാമ്പത്തിക തകര്‍ച്ചയെപ്പറ്റിയും ഞാന്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അത് അവഗണിച്ചു. ദുരന്തം പിന്നാലെയുണ്ടായിരുന്നു. ചൈനയുടെ കാര്യത്തിലും എന്റെ മുന്നറിയിപ്പ് അവര്‍ അവഗണിച്ചു’ - രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

ഇന്ത്യ - ചൈന അതിര്‍ത്തിയിലെ യഥാര്‍ഥ നിയന്ത്രണരേഖയില്‍നിന്ന് പിന്മാറുമെന്ന് ഉറപ്പു നല്‍കിയ ചൈന അവിടെ സേനാവിന്യാസം തുടരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 40,000 ത്തിലധികം സൈനികരും ആയുധങ്ങളും അതിര്‍ത്തിയില്‍ വിന്യസിച്ചിട്ടുണ്ടെന്നാണു വിവരം.

അതേസമയം, ഇന്ത്യയില്‍ ഒരു ദിവസത്തെ റെക്കോര്‍ഡ് വര്‍ധനയാണ് കോവിഡ് കേസുകളില്‍ ഇന്നുണ്ടായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,720 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 12,38,635 ആയി. ഒറ്റ ദിവസത്തിനിടെ 1,129 പേർ കൂടി രോഗം ബാധിച്ച് മരിച്ചു. ആകെ മരണം 29,861. നിലവിൽ 4,26,167 പേർ ചികിത്സയിലാണ്. ഇതുവരെ 7,82,606 പേർ രോഗമുക്തരായി.

English Summary: Rahul Gandhi says govt rubbishing his warnings on Covid-19, China

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com