ADVERTISEMENT

രാജപുരം (കാസർകോട്) ∙ കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞ ഒന്നര വയസ്സുകാരിയെ പാമ്പ് കടിച്ചു; രക്ഷകനായത് അയൽവാസി. ആശുപത്രിയിലെത്തിച്ച കുഞ്ഞിനു കോവിഡ് സ്ഥിരീകരിച്ചതോടെ അയൽവാസിയായ ജിനിൽ മാത്യു നിരീക്ഷണത്തിൽ പ്രവേശിച്ചു.

പാണത്തൂർ വട്ടക്കയത്ത് ക്വാറന്റീനിൽ കഴിയുന്ന ദമ്പതികളുടെ മകളെ ചൊവ്വാഴ്ച വൈകിട്ടാണ് വീട്ടിലെ ജനൽ കർ‌ട്ടന് ഇടയിൽ നിന്ന് അണലി കടിച്ചത്. വീട്ടുകാർ കുട്ടിയെ രക്ഷിക്കണമെന്ന് അലമുറയിട്ടെങ്കിലും കുടുംബം ക്വാറന്റീനിൽ കഴിയുന്നതിനാൽ ആരും വീട്ടിലേക്ക് വരാൻ തയാറായില്ല. ഒടുവിൽ അയൽവാസിയായ ജിനിൽ മാത്യുവാണ് കുട്ടിയെ ആംബുലൻസിൽ പരിയാരം മെഡിക്കൽ കോളജിൽ എത്തിച്ചത്.

ആശുപത്രിയിലെ പരിശോധനയിലാണ് കുട്ടിക്ക് കോവിഡ് പോസിറ്റീവായത്. ബിഹാറിൽ അധ്യാപകരായ ദമ്പതികൾ എന്നിവർ 16ന് ആണ് വട്ടക്കയത്തെ വീട്ടിൽ എത്തുന്നത്. അന്നു മുതൽ ക്വാറന്റീനിൽ ആയിരുന്നു.

English Summary : Snake bites child in quarantine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com