അലാസ്കയിൽ വിമാനങ്ങൾ കൂട്ടിയിടിച്ചു; റിപ്പബ്ലിക്കൻ അംഗം ഉൾപ്പെടെ 7 പേർ കൊല്ലപ്പെട്ടു

flight-representational-image
പ്രതീകാത്മക ചിത്രം
SHARE

ആംഗറേജ്∙ യുഎസിലെ അലാസ്കയിലെ ആംഗറേജിൽ വെള്ളിയാഴ്ച ആകാശത്തുവച്ച് വിമാനങ്ങൾ കൂട്ടിയിടിച്ച് ഏഴുപേർ മരിച്ചു. ഒരു വിമാനത്തിലുണ്ടായിരുന്ന യുഎസ് കോൺഗ്രസിലെ റിപ്പബ്ലിക്കൻ അംഗവും മരണമടഞ്ഞവരിൽ ഉൾപ്പെടുന്നു. ആരും രക്ഷപ്പെട്ടിട്ടില്ല.

സോൾഡോട്ന വിമാനത്താവളത്തിനു സമീപമാണ് അപകടമുണ്ടായത്. സംസ്ഥാനത്തെ കോൺഗ്രസിൽ പ്രതിനിധീകരിക്കുന്ന ഗാരി നോപ്പ് ആണ് മരിച്ചത്. ഇയാൾ ഒറ്റയ്ക്കായിരുന്നു ഒരു വിമാനത്തിലെന്നാണ് വിവരം. രണ്ടാമത്തെ വിമാനത്തിൽ സൗത്ത് കാരലീനയിലെ നാലു വിനോദസഞ്ചാരികളും, കൻസാസിൽനിന്നുള്ള ഗൈഡും സോൾഡോട്നയിൽനിന്നുള്ള പൈലറ്റുമാണ് ഉണ്ടായിരുന്നത്.

ആറുപേർ സംഭവസ്ഥലത്തുവച്ചും ഒരാൾ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയുമാണ് മരിച്ചത്. വിമാനാവശിഷ്ടങ്ങൾ ഹൈവേയിലാണ് വീണത്. ഇതിനു പിന്നാലെ ഹൈവേ അടയ്ക്കുകയും ചെയ്തു.

English Summary: 7 Killed, Including State Lawmaker, As Two Planes Collide In Alaska

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA