മത്തായിയുടെ കസ്റ്റഡി മരണം: ഏഴ് വനംവകുപ്പ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി

pathanamthitta-mathai
ടി.ടി.മത്തായി
SHARE

പത്തനംതിട്ട∙ വനം വകുപ്പിന്റെ കസ്റ്റഡിയിൽ ഇരിക്കെ ചിറ്റാർ സ്വദേശി കർഷകൻ പി.പി.മത്തായി കൊല്ലപ്പെട്ട സംഭവത്തിൽ റേഞ്ച് ഓഫിസർ ഉൾപ്പടെ 7 വനം വകുപ്പ് ഉദ്യോഗസ്ഥരെ നടപടിയുടെ ഭാഗമായി സ്ഥലം മാറ്റി. പി.പി.മത്തായിയുടെ കസ്റ്റഡി മരണത്തെ തുടർന്ന് ആരോപണ വിധേയനായ ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലെ ഡപ്യൂട്ടി റേഞ്ച് ഓഫിസർ ആർ.രാജേഷ്കുമാറിനെ ഗൂഡ്രിക്കൽ റേഞ്ചിൽ പച്ചക്കാനം ഫോറസ്റ്റ് സ്റ്റേഷനിലേക്കു സ്ഥലം മാറ്റി.

ഇവിടത്തെ ഡപ്യൂട്ടി റേഞ്ച് ഓഫിസർ കെ.സുനിലിനു ചിറ്റാറിലേക്ക് പകരം നിയമനം നൽകി. ആരോപണം നേരിടുന്ന ഉദ്യോഗസ്ഥരെ പേരിനൊപ്പമുള്ള സ്ഥലത്തേക്കാണ് മാറ്റിയത്. സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ എ.കെ.പ്രദീപ്കുമാർ (കരികുളം ഫോറസ്റ്റ്) ബീറ്റ് ഓഫിസർമാരായ എൻ. സന്തോഷ് (കരികുളം) ടി.അനിൽകുമാർ (കരികുളം) വി.എം.ലക്ഷ്മി (കരികുളം) ട്രൈബൽ വാച്ചർ ഇ.ബി.പ്രദീപ്കുമാർ (രാജാംപാറ)

English summary: Seven forest officers transferred in association with Mathai custody death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA