ADVERTISEMENT

പത്തനംതിട്ട∙ തിരുവല്ല വളഞ്ഞമ്പലത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ച സംഭവത്തില്‍ അപകടസ്ഥലത്ത് കാഴ്ചക്കാരായി വഴിയാത്രക്കാര്‍. പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയെന്നാണ് ആരോപണം. ഇടിച്ച കാറിന്‍റെ ഉടമ അപകടസ്ഥലത്ത് കൂടിയവരോട് രക്ഷിക്കാമോ എന്ന് ചോദിച്ചിട്ടും പ്രതികരിച്ചില്ലെന്നു ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.

jibu-thiruvalla-accident-death
ജിബു

തലവടി സ്വദേശി ജിബു ആണ് മരിച്ചത്. ബൈക്കിലുണ്ടായിരുന്ന ഇയാളുടെ സുഹൃത്ത് തലവടി സ്വദേശി ജെഫിനെ പരുക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. നിരണം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫിസർ ഡോ. ബിംബിയുടെ കാറുമായാണ് ബൈക്ക് കൂട്ടിയിടിച്ചത്. അപകടശേഷം യുവാക്കളെ ആശുപത്രിയിലേക്ക് മാറ്റാൻ ഇരുപത് മിനിറ്റോളം വൈകിയതായി സ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞു. തുടർന്നു ഇതുവഴി വന്ന കാറിൽ പരുമല ആശുപത്രിയിൽ എത്തിച്ചെങ്കിലും ജിബു മരിച്ചു.

English Summary: Thiruvalla Accident Youth Death- Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com