ADVERTISEMENT

ന്യൂഡൽഹി ∙ കോവിഡ് സ്ഥിരീകരിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കു സൗഖ്യം ആശംസിച്ചു നേതാക്കൾ. നേർത്ത കോവിഡ് ലക്ഷണങ്ങളോടെ താൻ ആശുപത്രിയിൽ ചികിത്സയിലാണെന്ന് അമിത് ഷാ ട്വിറ്ററിലൂടെ അറിയിച്ചതിനു പിന്നാലെയാണ് അസുഖം വേഗം ഭേദമാകട്ടെയെന്ന് രാഷ്ട്രീയ ഭേദമില്ലാതെ നേതാക്കൾ ആശംസിച്ചത്. നേതാക്കൾ മാത്രമല്ല അണികളും സമൂഹമാധ്യമങ്ങളിൽ ഷായ്ക്ക് സാന്ത്വന സന്ദേശങ്ങളും പോസ്റ്റുകളും ഇടുന്നുണ്ട്.

വേഗത്തിൽ രോഗം ഭേദമാവട്ടെ എന്ന് കോൺഗ്രസ് നേതാവും രാഷ്ട്രീയ എതിരാളിയുമായ രാഹുൽ ഗാന്ധി ആശംസിച്ചു. അസുഖം മാറാൻ പ്രാർഥിക്കുന്നതായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ ട്വീറ്റ് ചെയ്തു. വേഗം സുഖപ്പെടട്ടെയെന്നും അമിത് ഷായ്ക്കും കുടുംബത്തിനും തന്റെ പ്രാർഥനയുണ്ടെന്നും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. കേന്ദ്രമന്ത്രി രാജ്നാഥ് സിങ്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കോൺഗ്രസ് നേതാവ് അഭിഷേക് സിങ്‌വി, അസം മന്ത്രി ഹിമാന്ത വിശ്വ ശർമ തുടങ്ങിയവരും ഷായ്ക്ക് ആശംസ നേർന്നു.

പ്രാഥമിക ലക്ഷണങ്ങൾ കാണിച്ചപ്പോൾത്തന്നെ ഷാ ടെസ്റ്റിനു വിധേയനായിരുന്നു. തുടർന്നാണു കോവിഡ് ഫലം പോസിറ്റീവാണെന്നു കണ്ടെത്തിയത്. ആരോഗ്യസ്ഥിതി ഭേദപ്പെട്ട നിലയിലാണെന്നും ഡോക്ടർമാരുടെ നിർദേശ പ്രകാരം ആശുപത്രിയിൽ പ്രവേശിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ അമിത് ഷായുമായി സമ്പർക്കം പുലർത്തിയവരോട് സെൽഫ് ഐസലേഷനിൽ പോകണമെന്നും ആവശ്യമെങ്കിൽ പരിശോധന നടത്താനും ആവശ്യപ്പെട്ടിട്ടുണ്ട്.

English Summary: Leaders, Supporters Tweet Get-Well-Soon For Amit Shah, COVID-19 Positive

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com