ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഞായറാഴ്ച 1169 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 377 പേർക്കാണ് രോഗബാധ. ജില്ലയിൽ സമ്പർക്കം വഴി 363 പേർക്ക് രോഗം. എറണാകുളം 128, മലപ്പുറം 126, കാസർകോട് 113, കോട്ടയം 70, കൊല്ലം 69, തൃശൂര്‍ 58, കോഴിക്കോട് 50, ഇടുക്കി 42, ആലപ്പുഴ 38, പാലക്കാട് 38, പത്തനംതിട്ട 25, വയനാട് 19, കണ്ണൂര്‍ 16 എന്നിങ്ങനെയാണു ജില്ലകളിലെ കോവിഡ് ബാധിതർ.‌

എറണാകുളം

ജില്ലയിൽ ഇന്ന് 128 പേർക്ക് രോഗം സ്ഥിരീകരിച്ചു. വിദേശം/ ഇതരസംസ്ഥാനത്തുനിന്നും എത്തിയവർ - 43

തമിഴ്നാട് സ്വദേശികൾ-35

1.മസ്ക്കറ്റിൽ നിന്ന് വന്ന ആമ്പല്ലൂർ സ്വദേശിനി (29)
2.പാറ്റ്നയിൽ നിന്നെത്തിയ ബീഹാർ സ്വദേശിയായ സ്വകാര്യ ഷിപ്പിംഗ് കമ്പനി ജീവനക്കാരൻ (34)
3.മുംബൈയിൽ നിന്നെത്തിയ മഹാരാഷ്ട്ര സ്വദേശിയായ സ്വകാര്യ ഷിപ്പിംഗ് കമ്പനി ജീവനക്കാരൻ (34)
4.കൽക്കട്ടയിൽ നിന്ന് വന്ന വടുതല സ്വദേശി (52)
5. ഹൈദരബാദിൽനിന്നെത്തിയ കോട്ടയം സ്വദേശിനി (24)
6.ബെംഗളൂരുവിൽ നിന്നെത്തിയ വല്ലാർപ്പാടം സ്വദേശി (79)
7.മുംബൈയിൽ നിന്നെത്തിയ മഹാരാഷ്ട്ര സ്വദേശിയായ സ്വകാര്യ ഷിപ്പിംഗ് കമ്പനി ജീവനക്കാരൻ (25)
8.ഹൈദരാബാദിൽ നിന്നും എത്തിയ കിഴക്കമ്പലം സ്വദേശി (51)

സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ

1.ഫോർട്ട് കൊച്ചി സ്വദേശി (35)
2. ഫോർട്ട് കൊച്ചി സ്വദേശി (45)
3.ഫോർട്ട് കൊച്ചി സ്വദേശി (51)
4.ഫോർട്ട് കൊച്ചി സ്വദേശിനി (42)
5.ഫോർട്ട് കൊച്ചി സ്വദേശി (17)
6.ഫോർട്ട് കൊച്ചി സ്വദേശി (39)
7.ഫോർട്ട് കൊച്ചി സ്വദേശിനി (38)
8.ഫോർട്ട് കൊച്ചി സ്വദേശിനി (32)
9.ഫോർട്ട് കൊച്ചി സ്വദേശിനി (39)
10.ഫോർട്ട് കൊച്ചി സ്വദേശി (17)
11. ഫോർട്ട് കൊച്ചി സ്വദേശി (65)
12. ഫോർട്ട് കൊച്ചി സ്വദേശി (13)
13. ഫോർട്ട് കൊച്ചി സ്വദേശി (42)
14. വടക്കേക്കര സ്വദേശി (28)
15. മരണമടഞ്ഞ ഫോർട്ട് കൊച്ചി സ്വദേശി (62) യുടെ പരിശോധന ഫലവും ഇതിൽ ഉൾപ്പെടുന്നു
16.ഫോർട്ട് കൊച്ചി സ്വദേശിനി (30)
17.ഫോർട്ട് കൊച്ചി സ്വദേശി (39)
18.ഫോർട്ട് കൊച്ചി സ്വദേശിയായ കുട്ടി (4)
19.ഫോർട്ട് കൊച്ചി സ്വദേശിനി (27)
20. മട്ടാഞ്ചേരി സ്വദേശി (49)
21.മട്ടാഞ്ചേരി സ്വദേശി (42)
22.മട്ടാഞ്ചേരി സ്വദേശി (30)
23.മട്ടാഞ്ചേരി സ്വദേശിനി (36)
24.നിലവിൽ ഇടപ്പള്ളിയിൽ താമസിക്കുന്ന കൊല്ലം സ്വദേശി (23)
25.പള്ളിക്കര സ്വദേശി (10)
26.ആലപ്പുഴ സ്വദേശിനിയായ ഗർഭിണി (21)
27.തൃക്കാക്കര കരുണാലയം കോൺവെന്റ് (35)
28.തൃക്കാക്കര കരുണാലയം കോൺവെന്റ് (48)
29.തൃക്കാക്കര കരുണാലയം കോൺവെന്റ് (66)
30.തൃക്കാക്കര കരുണാലയം കോൺവെന്റ് (69)
31.തൃക്കാക്കര കരുണാലയം കോൺവെന്റ് (62)
32.തൃക്കാക്കര കരുണാലയം കോൺവെന്റ് (82)
33.ഏലൂർ സ്വദേശിനി (74)
34.നോർത്ത് പറവൂർ സ്വദേശിനി (46)
35. കോട്ടുവള്ളി സ്വദേശി (30)
36.കൂത്താട്ടുകുളം സ്വദേശി (38)
37. കൂത്താട്ടുകുളം സ്വദേശി (8)
38.കൂത്താട്ടുകുളം സ്വദേശിനി (5)
39.കൂത്താട്ടുകുളം സ്വദേശിനി (28)
40. 8 ദിവസം പ്രായമുള്ള കൂത്താട്ടുകുളം സ്വദേശിനിയായ കുട്ടി
41. കോട്ടപ്പടി സ്വദേശി (26)
42.കീഴ്മാട് സ്വദേശി(13)
43.കളമശ്ശേരി സ്വദേശി (66)
44.തുറവൂർ അങ്കമാലി സ്വദേശി (88)
45.തുറവുർ അങ്കമാലി സ്വദേശിനി (27)
46.പട്ടിമറ്റം സ്വദേശിനി (46)
47.പട്ടിമറ്റം സ്വദേശി(24)
48.ചൂർണിക്കര സ്വദേശി (25)
49.ചൂർണിക്കര സ്വദേശി (58)
50.കോട്ടുവള്ളി സ്വദേശിനി (37)
51. നിലവിൽ കോട്ടുവള്ളിയിൽ താമസിക്കുന്ന അസം സ്വദേശി (40)
52. കോട്ടുവള്ളി സ്വദേശി (67)
53.നെല്ലിക്കുഴി സ്വദേശി (20)
54.നെല്ലിക്കുഴി സ്വദേശി (22)
55.നെല്ലിക്കുഴി സ്വദേശി (17)
56.കടുങ്ങല്ലൂർ സ്വദേശിനി (30)
57.പിണ്ടിമന സ്വദേശിനി (43)
58.കൂനമ്മാവ് കോൺവെൻറ്(38)
59.കടുങ്ങല്ലൂർ സ്വദേശി (6)
60.ചെല്ലാനം സ്വദേശി (45)
61.കലൂർ സ്വദേശി (49)
62.തൃക്കാക്കര സ്വദേശിനി (48)
63.കോട്ടപ്പടി സ്വദേശി (72)
64.കോട്ടപ്പടി സ്വദേശിനി (62)
65.കോട്ടപ്പടി സ്വദേശി (11)
66.കോട്ടപ്പടി സ്വദേശിനി (40)
67.വെങ്ങോല സ്വദേശി (22)
68.വേങ്ങൂർ സ്വദേശി (75)
69.എടത്തല സ്വദേശി(35)
70.എടത്തല സ്വദേശിയായ കുട്ടി (9)
71.എടത്തല സ്വദേശിയായ കുട്ടി (5)
72.എടത്തല സ്വദേശിനി (52)
73.എളംകുന്നപുഴ സ്വദേശി (25)
74.എറണാകുളം ജനറൽ ആശുപത്രിയിലെ സ്റ്റാഫ് നേഴ്സ് ആയ ആമ്പല്ലൂർ സ്വദേശിനി (40)
75.എറണാകുളം ജനറൽ ആശുപത്രിയിലെ സ്റ്റാഫ് നേഴ്സ് ആയ ഐക്കാരനാട് സ്വദേശിനി (24)
76.എറണാകുളം ജനറൽ ആശുപത്രിയിലെ സ്റ്റാഫ് നേഴ്സ് ആയ തിരുവാണിയൂർ പുത്തന്കുരിശ് സ്വദേശിനി (23)
77.എറണാകുളം ജനറൽ ആശുപത്രിയിലെ സ്റ്റാഫ് നേഴ്സ് ആയ കുമ്പളം സ്വദേശിനി (23)
78.പിറവം താലൂക്ക് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ മണീട് സ്വദേശിനി (54)
79.പിറവം താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് നേഴ്സായ രാമമംഗലം സ്വദേശിനി (36)
80.തൃക്കാക്കര സ്വദേശിയായ ആലുവ ജില്ലാ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകൻ (51)
81.നിലവിൽ കളമശ്ശേരിയിൽ താമസിക്കുന്ന കോട്ടയം സ്വദേശി (26)
കൂടാതെ
82.കാഞ്ഞൂർ സ്വദേശി (54)
83.കവളങ്ങാട് സ്വദേശി (62)
84.ചെങ്ങമനാട് സ്വദേശിനി (57)
85.പല്ലാരിമംഗലം സ്വദേശിനി (33) ഇത് സംബന്ധിച്ച വിശദ വിവരങ്ങൾ ശേഖരിച്ച് വരുന്നു.

മലപ്പുറം

ജില്ലയില്‍ ഇന്ന് 126 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇവരില്‍ 117 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. നാല് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ 11 പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തി വരുകയാണ്. നേരത്തെ രോഗബാധയുണ്ടായവരുമായി അടുത്ത ബന്ധമുണ്ടായ 106 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാല് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന അഞ്ച് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. ഇന്ന് 44 പേര്‍ ജില്ലയില്‍ രോഗമുക്തരായി. വിദഗ്ധ ചികിത്സക്കു ശേഷം ഇതുവരെ 1,412 പേരാണ് രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്. രോഗബാധിതരായി ഇതുവരെ 13 പേര്‍ മരണമഞ്ഞു. ഇവരെ കൂടാതെ ഒരാള്‍ രോഗം ഭേദമായി ആശുപത്രിയില്‍ തുടര്‍ നിരീക്ഷണത്തിലിരിക്കെ നേരത്തെ മരിച്ചിരുന്നു.

32,657 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 857 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 496 പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ 11 പേരും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ മൂന്ന് പേരും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ അഞ്ച് പേരും കാളികാവ് പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 75 പേരും മഞ്ചേരി മുട്ടിപ്പാലം പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 48 പേരും കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ 63 പേരും കാലിക്കറ്റ് സര്‍വ്വകലാശാലയിലെ പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 156 പേരുമാണ് ചികിത്സയില്‍ കഴിയുന്നത്. 30,470 പേര്‍ വീടുകളിലും 1,330 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രത്യേക നിരീക്ഷണത്തിലുണ്ട്.

കോട്ടയം

ജില്ലയില്‍ 70 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. ഏറ്റുമാനൂര്‍, അതിരമ്പുഴ, മേഖലകളില്‍നിന്നുള്ളവരാണ് രോഗബാധിതരില്‍ ഏറെപ്പേരും. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഒരാള്‍ ഉള്‍പ്പെടെ 40 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. നിലവില്‍ 587 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ ഇതുവരെ ആകെ 1311 പേര്‍ക്ക് പേര്‍ക്ക് രോഗം ബാധിച്ചു. 723 പേര്‍ രോഗമുക്തരായി.

തൃശൂർ

1.കെഎസ്ഇ ക്ലസ്റ്റർ - പുത്തൻച്ചിറ സ്വദേശി - 43 വയസ്സ് പുരുഷൻ.
2.കെഎസ്ഇ ക്ലസ്റ്റർ - പുത്തൻച്ചിറ സ്വദേശി - 47 വയസ്സ് സ്ത്രീ.
3.സമ്പർക്കത്തിലൂടെ രോഗം പകർന്ന തളിക്കുളം സ്വദേശി - 25 വയസ്സ് സ്ത്രീ.
4.പട്ടാമ്പി ക്ലസ്റ്റർ - വടക്കാഞ്ചേരി സ്വദേശി - 65 വയസ്സ് പുരുഷൻ.
5.ഉറവിടമറിയാത്ത സമ്പർക്കത്തിലൂടെ രോഗം പകർന്ന കരിമത്ര സ്വദേശി - 35 വയസ്സ് സ്ത്രീ.
6.ശക്തൻ മാർക്കറ്റ് ക്ലസ്റ്റർ - വിൽവട്ടം സ്വദേശി - 34 വയസ്സ് പുരുഷൻ.
7.ഇരിങ്ങാലക്കുട ക്ലസ്റ്റർ - കൊടക്കര സ്വദേശി - 58 വയസ്സ് സ്ത്രീ.
8.കെ.എസ്.ഇ ക്ലസ്റ്റർ - ചെട്ടിക്കുളം സ്വദേശി - 21 വയസ്സ് പുരുഷൻ.
9.സമ്പർക്കത്തിലൂടെ രോഗം പകർന്ന പോട്ട സ്വദേശി - 42 വയസ്സ് പുരുഷൻ.
10.വടമ ക്ലസ്റ്റർ - മാള സ്വദേശി - 35 വയസ്സ് പുരുഷൻ.
11.വടമ ക്ലസ്റ്റർ - മാള സ്വദേശി - 45 വയസ്സ് പുരുഷൻ.
12.വടമ ക്ലസ്റ്റർ - മാള സ്വദേശി - 2 വയസ്സ് ആൺകുട്ടി.
13.വടമ ക്ലസ്റ്റർ - മാള സ്വദേശി - 34 വയസ്സ് സ്ത്രീ.
14.വടമ ക്ലസ്റ്റർ - മാള സ്വദേശി - 12 വയസ്സ് ആൺകുട്ടി.
15.വടമ ക്ലസ്റ്റർ - മാള സ്വദേശി - 12 വയസ്സ് ആൺകുട്ടി.
16.വടമ ക്ലസ്റ്റർ - മാള സ്വദേശി - 46 വയസ്സ് സ്ത്രീ.
17.വടമ ക്ലസ്റ്റർ - മാള സ്വദേശി - 47 വയസ്സ് സ്ത്രീ.
18.വടമ ക്ലസ്റ്റർ - മാള സ്വദേശി - 25 വയസ്സ് പുരുഷൻ.
19.വടമ ക്ലസ്റ്റർ - മാള സ്വദേശി - 52 വയസ്സ് പുരുഷൻ.
20.വടമ ക്ലസ്റ്റർ - മാള സ്വദേശി - 2 മാസം പെൺകുട്ടി.
21.വടമ ക്ലസ്റ്റർ - മാള സ്വദേശി - 59 വയസ്സ് സ്ത്രീ.
22.വടമ ക്ലസ്റ്റർ - മാള സ്വദേശി - 5 വയസ്സ് ആൺകുട്ടി.
23.വടമ ക്ലസ്റ്റർ - മാള സ്വദേശി - 31 വയസ്സ് സ്ത്രീ.
24.വടമ ക്ലസ്റ്റർ - മാള സ്വദേശി - 39 വയസ്സ് പുരുഷൻ.
25.വടമ ക്ലസ്റ്റർ - മാള സ്വദേശി - 88 വയസ്സ് സ്ത്രീ.
26.വടമ ക്ലസ്റ്റർ - മാള സ്വദേശി - 57 വയസ്സ് സ്ത്രീ.
27.വടമ ക്ലസ്റ്റർ - മാള സ്വദേശി - 70 വയസ്സ് സ്ത്രീ.
28.വടമ ക്ലസ്റ്റർ - മാള സ്വദേശി - 36 വയസ്സ് സ്ത്രീ.
29.സമ്പർക്കത്തിലൂടെ രോഗം പകർന്ന കൂടപ്പുഴ സ്വദേശി - 57 വയസ്സ് പുരുഷൻ.
30.ഇരിങ്ങാലക്കുട ക്ലസ്റ്റർ - അന്നമ്മനട സ്വദേശി - 10 വയസ്സ് പെൺകുട്ടി.
31.കർണാടകയിൽ നിന്ന് വന്ന വരവൂർ സ്വദേശി - 25 വയസ്സ് പുരുഷൻ.
32.കർണാടകയിൽ നിന്ന് വന്ന വരവൂർ സ്വദേശി - 35 വയസ്സ് പുരുഷൻ.
33.കെഎസ്ഇ ക്ലസ്റ്റർ - വേളൂക്കര സ്വദേശി - 42 വയസ്സ് പുരുഷൻ.
34.കെഎസ്ഇ ക്ലസ്റ്റർ - വേളൂക്കര സ്വദേശി - 65 വയസ്സ് സ്ത്രീ.
35.ഇരിങ്ങാലക്കുട ക്ലസ്റ്റർ - താന്ന്യം സ്വദേശി - 6 വയസ്സ് ആൺകുട്ടി.
36.സമ്പർക്കത്തിലൂടെ രോഗം പകർന്ന തോളൂർ സ്വദേശി - 56 വയസ്സ് പുരുഷൻ.
37.സസമ്പർക്കത്തിലൂടെ രോഗം പകർന്ന തോളൂർ സ്വദേശി - 22 വയസ്സ് പുരുഷൻ.
38.സമ്പർക്കത്തിലൂടെ രോഗം പകർന്ന നടത്തറ സ്വദേശി - 54 വയസ്സ് പുരുഷൻ.
39.കെഎസ്ഇ ക്ലസ്റ്റർ - ചേർപ്പ് സ്വദേശി - 8 വയസ്സ് ആൺകുട്ടി.
40.ചാലക്കുടി ക്ലസ്റ്റർ - ചാലക്കുടി സ്വദേശി - 4 വയസ്സ് പെൺകുട്ടി.
41.ചാലക്കുടി ക്ലസ്റ്റർ - ചാലക്കുടി സ്വദേശി - 33 വയസ്സ് സ്ത്രീ.
42.സമ്പർക്കത്തിലൂടെ രോഗം പകർന്ന പറപ്പൂക്കര സ്വദേശി - 85 വയസ്സ് സ്ത്രീ.
43.ലക്ഷദ്വീപിൽ നിന്ന് വന്ന കൊടുങ്ങലൂർ സ്വദേശി - 46 വയസ്സ് പുരുഷൻ.
44.കർണാടകയിൽ നിന്ന് വന്ന കുന്നംകുളം സ്വദേശി - 47 വയസ്സ് സ്ത്രീ.
45.സമ്പർക്കത്തിലൂടെ രോഗം പകർന്ന ത്യശ്ശൂർ കോർപ്പറേഷൻ സ്വദേശി - 54 വയസ്സ് പുരുഷൻ.
46.സമ്പർക്കത്തിലൂടെ രോഗം പകർന്ന പുത്തൻച്ചിറ സ്വദേശി - 58 വയസ്സ് പുരുഷൻ.
47.സമ്പർക്കത്തിലൂടെ രോഗം പകർന്ന പുത്തൻച്ചിറ സ്വദേശി - 47 വയസ്സ് സ്ത്രീ.
48.ഇരിങ്ങാലക്കുട ക്ലസ്റ്റർ - മാടക്കത്തറ സ്വദേശി - 33 വയസ്സ് സ്ത്രീ.
49.പട്ടാമ്പി ക്ലസ്റ്റർ - കടവല്ലൂർ സ്വദേശി - 24 വയസ്സ് സ്ത്രീ.
50.സമ്പർക്കത്തിലൂടെ രോഗം പകർന്ന കാട്ടാക്കാമ്പാൽ സ്വദേശി - 62 വയസ്സ് പുരുഷൻ.
51.സമ്പർക്കത്തിലൂടെ രോഗം പകർന്ന കാട്ടാക്കാമ്പാൽ സ്വദേശി - 22 വയസ്സ് പുരുഷൻ.
52.കെഎൽഎഫ് ക്ലസ്റ്റർ - പറപ്പൂക്കര സ്വദേശി - 34 വയസ്സ് പുരുഷൻ.
53.തമിഴ്നാട്ടിൽ നിന്ന് വന്ന പാണഞ്ചേരി സ്വദേശി - 8 വയസ്സ് ആൺകുട്ടി.
54.ഇരിങ്ങാലക്കുട ക്ലസ്റ്റർ - ചാഴൂർ സ്വദേശി - 10 വയസ്സ് പെൺകുട്ടി.
55.ഇരിങ്ങാലക്കുട ക്ലസ്റ്റർ - ചാഴൂർ സ്വദേശി - 4 വയസ്സ് പെൺകുട്ടി.
56.ഇരിങ്ങാലക്കുട ക്ലസ്റ്റർ - ചാഴൂർ സ്വദേശി - 18 വയസ്സ് ആൺകുട്ടി.
57.ദമാമിൽ നിന്ന് വന്ന അളഗപ്പനഗർ സ്വദേശി - 36 വയസ്സ് പുരുഷൻ.
58.ദമാമിൽ നിന്ന് വന്ന 23 വയസ്സ് സ്ത്രീ.

കോഴിക്കോട്

ജില്ലയില്‍ ഇന്ന് 50 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ രണ്ട് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 10 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കം വഴി 35 പോസിറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഉറവിടം വ്യക്തമല്ലാത്ത മൂന്നുപേര്‍ക്കും രോഗം ബാധിച്ചു. ഇതോടെ 714 കോഴിക്കോട് സ്വദേശികളാണ് കോവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്. ഇതില്‍ 130 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലും 80 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും, 107 പേര്‍ കോഴിക്കോട് എന്‍ഐടി എഫ്എല്‍ടിയിലും 106 പേര്‍ ഫറോക്ക് എഫ്എല്‍ടിസി യിലും 201 പേര്‍ എന്‍ഐടി മെഗാ എഫ്എല്‍ടിയിലും 53 പേര്‍ എഡബ്ല്യുഎച്ച് എഫ്എല്‍ടിയിലും 27 പേര്‍ മണിയൂര്‍ എഫ്എല്‍ടിയിലും 4 പേര്‍ വിവിധ സ്വകാര്യ ആശുപത്രികളിലും ഒരാള്‍ മലപ്പുറത്തും, 3 പേര്‍ കണ്ണൂരിലും, ഒരാള്‍ എറണാകുളത്തും ഒരാള്‍ പാലക്കാടും ചികിത്സയിലാണ്. ഇതുകൂടാതെ 22 മലപ്പുറം സ്വദേശികളും, രണ്ട് തൃശൂര്‍ സ്വദേശികളും, ഒരു പത്തനംതിട്ട സ്വദേശിയും, ഒരു കൊല്ലം സ്വദേശിയും, മൂന്ന് വയനാട് സ്വദേശികളും രണ്ട് കണ്ണൂര്‍ സ്വദേശിയും മൂന്ന് പാലക്കാട് സ്വദേശികളും കോഴിക്കോട് മെഡിക്കല്‍ കോളേജിലും, രണ്ട് മലപ്പുറം സ്വദേശികളും, ഒരു കൊല്ലം സ്വദേശി, രണ്ട് വയനാട് സ്വദേശികളും, ഒരു ആലപ്പുഴ സ്വദേശി, രണ്ട് കണ്ണൂര്‍ സ്വദേശികളും, എഫ്.എല്‍.ടി.സി യിലും, രണ്ട് മലപ്പുറം സ്വദേശികളും, രണ്ട് വയനാട് സ്വദേശികളും ഒരു കണ്ണൂര്‍ സ്വദേശിയും ഫറോക്ക് എഫ്.എല്‍.ടി.സി യിലും, ഒരു കണ്ണൂര്‍ സ്വദേശി, രണ്ട് മലപ്പുറം സ്വദേശികളും സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.

വിദേശത്തുനിന്ന് എത്തിയവര്‍

വടകര - 1 പുരുഷന്‍ (45), പേരാമ്പ്ര - 1 പുരുഷന്‍ (58)

ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലെ ഹോട്ടല്‍ തൊഴിലാളികള്‍ - 8 പുരുഷന്‍ (17,29,29,30,31,45,58,61), കുന്ദമംഗലം -1 പുരുഷന്‍(45), വടകര - 1 പുരുഷന്‍(35)

സമ്പര്‍ക്കം വഴി രോഗം ബാധിച്ചവര്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലെ കല്ലായ്, ചക്കുംകടവ്, കുണ്ടുങ്ങല്‍ സ്വദേശികള്‍ മൂന്നുപേര്‍ പുരുഷന്‍മാര്‍ - (33,48), ആണ്‍കുട്ടി - (7).
അഴിയൂര്‍ - 4 പുരുഷന്‍മാര്‍(36,39,40,66), വടകര - 5 പുരുഷന്‍ (32),സ്ത്രീകള്‍ (19,20,36),പെണ്‍കുട്ടി (15). ഒഞ്ചിയം - 2 സ്ത്രീകള്‍ (63,48), മാവുര്‍ - 4 പുരുഷന്‍മാര്‍ (21,36,48,50), ഉണ്ണികുളം - 3 പുരുഷന്‍മാര്‍ (42,44,75), നരിപ്പറ്റ - 3 പുരുഷന്‍(56), സ്ത്രീ (46), ആണ്‍കുട്ടി (3). മേപ്പയ്യൂര്‍ - 3 പുരുഷന്‍മാര്‍ (23,46), സ്ത്രീ(50).തിരുവള്ളൂര്‍ -2 പുരുഷന്‍(33), സ്ത്രീ (19).എടച്ചേരി -1 സ്ത്രീ (46), വില്യാപ്പള്ളി -1 പുരുഷന്‍(50), കീഴരിയൂര്‍ -1 പുരുഷന്‍(50), പേരാമ്പ്ര -1 സ്ത്രീ (35), പനങ്ങാട് -1 പുരുഷന്‍ (26), ചക്കിട്ടപ്പാറ -1 സ്ത്രീ (22).

ഉറവിടം വ്യക്തമല്ലാത്തവര്‍

കൊയിലാണ്ടി -1 പുരുഷന്‍(66), കോഴിക്കോട് കോര്‍പ്പറേഷന്‍ -1 പുരുഷന്‍(35) ഡിവിഷന്‍ 33, പനങ്ങാട് -1 പുരുഷന്‍ (66).

ഇടുക്കി

ജില്ലയിൽ 42 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 23 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ നാല് പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

ഉറവിടം വ്യക്തമല്ല

1. ഏലപ്പാറ സ്വദേശി (66). ഏലപ്പാറ പഞ്ചായത്ത്‌ പ്രസിഡന്റ് ആണ്
2. ഏലപ്പാറ സ്വദേശിനി (58). ഏലപ്പാറ പഞ്ചായത്ത്‌ പ്രസിഡന്റിന്റെ ഭാര്യയാണ്.
3. ഏലപ്പാറ സ്വദേശി (42). പഞ്ചായത്ത്‌ പ്രസിഡന്റിന്റെ ഡ്രൈവറാണ്.
4. രാജാക്കാട് സ്വദേശി (41)

സമ്പർക്കം

1. അയ്യപ്പൻകോവിൽ സ്വദേശി (14)
2. കരിങ്കുന്നം സ്വദേശി (65)
3. കരിങ്കുന്നം സ്വദേശിനി (84)
4. കട്ടപ്പന സ്വദേശി (33)
5. കട്ടപ്പന സ്വദേശിനിയായ നാല് വയസ്സുകാരി
6.കൊക്കയാർ സ്വദേശിനി (24)
7.കുമളി സ്വദേശി (25)
8. കുമളി സ്വദേശി (53)
9. കുമളി റോസാപ്പൂക്കണ്ടം സ്വദേശി (25)
10. അയ്യപ്പൻകോവിൽ സ്വദേശി (17)
11. അയ്യപ്പൻകോവിൽ സ്വദേശിനി (45)
12. മൂന്നാർ സ്വദേശി (80)
13. മൂന്നാർ സ്വദേശിനി (33)
14. മൂന്നാർ സ്വദേശി (59)
15. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിനി (82)
16.വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി (25)
17. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി (82)
18. ചെറുതോണി സ്വദേശി (46)
19. ചെറുതോണി സ്വദേശി (16).

ആഭ്യന്തര യാത്ര

1. ബംഗാളിൽ നിന്നെത്തിയ കൽത്തൊട്ടി കാഞ്ചിയാർ സ്വദേശി (30).
2.ശ്രീനഗറിൽ നിന്നെത്തിയ ചക്കുപള്ളം സ്വദേശി (27).
3. ഗൂഡല്ലൂർ നിന്നെത്തിയ ചക്കുപള്ളം സ്വദേശിനി (58).
4. തെലങ്കാനയിൽ നിന്നെത്തിയ കരുണാപുരം സ്വദേശി (22)
5. തെലങ്കാനയിൽ നിന്നെത്തിയ കട്ടപ്പന സ്വദേശി (32)
6. ഗുജറാത്തിൽ നിന്നെത്തിയ കുടയത്തൂർ സ്വദേശിനി (26)
7.ഗുജറാത്തിൽ നിന്നെത്തിയ കുടയത്തൂർ സ്വദേശിനി (59)
8. തേനിയിൽ നിന്നെത്തിയ കുമളി സ്വദേശിനി (30).
9. ഡിണ്ടിഗലിൽ നിന്നെത്തിയ കുമളി സ്വദേശിനി (20).
10. ബെംഗളൂരുവിൽ നിന്നെത്തിയ കുമളി സ്വദേശി (30).
11. തേനിയിൽ നിന്നെത്തിയ ഉടുമ്പൻചോല സ്വദേശി (38)
12. തേനിയിൽ നിന്നെത്തിയ ഉടുമ്പൻചോല സ്വദേശി (25)
13. തേനിയിൽ നിന്നെത്തിയ ഉടുമ്പൻചോല എഴുമലക്കുടി സ്വദേശി (65)
14. തേവാരത്ത് നിന്നെത്തിയ ഉടുമ്പൻചോല സ്വദേശി (45).
15. തേവാരത്ത് നിന്നെത്തിയ ഉടുമ്പൻചോല എഴുമലക്കുടി സ്വദേശി (50).
16. തേവാരത്ത് നിന്നെത്തിയ ഉടുമ്പൻചോല എഴുമലക്കുടി സ്വദേശി (13).

വിദേശത്ത് നിന്നെത്തിയവർ

1. മസ്കത്തിൽ നിന്നെത്തിയ കാഞ്ചിയാർ മുരിക്കാട്ടുകുടി സ്വദേശിനി (29).
2. റിയാദിൽ നിന്നെത്തിയ വണ്ണപ്പുറം സ്വദേശിനികളായ ഏഴും ഒമ്പതും വയസ്സുള്ള പെൺകുട്ടികൾ.

ആലപ്പുഴ

ഇന്ന് ജില്ലയിൽ 38 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 10 പേർ വിദേശത്തുനിന്നും നാല് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 24 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയിൽ ഇന്ന് 15 പേരുടെ പരിശോധനാഫലം നെഗറ്റീവായി. 3 പേർ ഐടിബിപി ഉദ്യോഗസ്ഥരാണ്. 9 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. 3 പേർ വിദേശത്തുനിന്നും എത്തിയവരാണ്. ആകെ 722 പേർ ആശുപത്രികളിൽ ചികിത്സയിലുണ്ട്. 1097 പേർ രോഗമുക്തരായി.

1 സൗദിയിൽ നിന്നും എത്തിയ 42 വയസ്സുള്ള മണ്ണഞ്ചേരി സ്വദേശി.
2 യുകെയിൽ നിന്നും എത്തിയ 55 വയസ്സുള്ള ചെങ്ങന്നൂർ സ്വദേശിനി.
3. ഖത്തറിൽ നിന്നും എത്തിയ 29 വയസ്സുള്ള ചേർത്തല സ്വദേശി.
4. അബുദാബിയിൽ നിന്നും എത്തിയ 60 വയസ്സുള്ള പുലിയൂർ സ്വദേശി.
5. സൗദിയിൽ നിന്നും എത്തിയ 37 വയസ്സുള്ള മാവേലിക്കര സ്വദേശി.
6 സൗദിയിൽ നിന്നും എത്തിയ 27 വയസ്സുള്ള ചെങ്ങന്നൂർ സ്വദേശി.
7. യുകെയിൽ നിന്നും എത്തിയ 44 വയസ്സുള്ള മുട്ടാർ സ്വദേശി.
8. സൗദി അറേബ്യയിൽ നിന്നും എത്തിയ 52 വയസ്സുള്ള ചെറിയനാട് സ്വദേശിനി.
9. ദുബായിൽ നിന്നും എത്തിയ 32 വയസ്സുള്ള മാന്നാർ സ്വദേശി.
10. ഖത്തറിൽ നിന്നും എത്തിയ 44 വയസ്സുള്ള ചെങ്ങന്നൂർ സ്വദേശി.
11. വെസ്റ്റ് ബംഗാളിൽ നിന്നും ജോലിസംബന്ധമായി ചേപ്പാട് എത്തിയ 24 വയസ്സുകാരൻ.
12. അരുണാചൽ പ്രദേശിൽ നിന്നും എത്തിയ 43 വയസ്സുള്ള മണ്ണഞ്ചേരി സ്വദേശി.
13. മധുരയിൽ നിന്നും എത്തിയ 28 വയസ്സുള്ള ആലപ്പുഴ സ്വദേശിനി.
14. തെലങ്കാനയിൽ നിന്നുമെത്തിയ 25 വയസ്സുള്ള ബുധനൂർ സ്വദേശിനി.
15-38 സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ-
15). 22 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശി,
16.) പട്ടണക്കാട് സ്വദേശിയായ ആൺകുട്ടി
17). കായംകുളം സ്വദേശിയായ ആൺകുട്ടി,
18). 27 വയസ്സുള്ള ചെങ്ങന്നൂർ സ്വദേശിനി,
19). ചെങ്ങന്നൂർ സ്വദേശിയായ ആൺകുട്ടി,
20).31 വയസ്സുള്ള പാതിരപ്പള്ളി സ്വദേശി,
21).24 വയസ്സുള്ള പട്ടണക്കാട് സ്വദേശി,
22.) ചെങ്ങന്നൂർ സ്വദേശിനി യായ പെൺകുട്ടി,
23).54 വയസ്സുള്ള പട്ടണക്കാട് സ്വദേശിനി,
24.)63 വയസ്സുള്ള പട്ടണക്കാട് സ്വദേശി,
25).വെട്ട ക്കൽ സ്വദേശിയായ പെൺകുട്ടി,
26.) 32 വയസ്സുള്ള വയലാർ സ്വദേശി,
27.)49 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശിനി,
28).28 വയസ്സുള്ള പട്ടണക്കാട് സ്വദേശിനി,
29.)34 വയസ്സുള്ള ചെങ്ങന്നൂർ സ്വദേശി,
30.) 59 വയസ്സുള്ള വയലാർ സ്വദേശിനി,
31.) 40 വയസ്സുള്ള മാവേലിക്കര സ്വദേശി
32). 41 വയസ്സുള്ള പൂച്ചാക്കൽ സ്വദേശി,
33). പട്ടണക്കാട് സ്വദേശിയായ ആൺകുട്ടി,
34. )26 വയസ്സുള്ള ചന്തിരൂർ സ്വദേശി,
35.) 34 വയസ്സുള്ള ചെങ്ങന്നൂർ സ്വദേശി,
36 )അറുപത്തിരണ്ട് വയസ്സുള്ള വണ്ടാനം സ്വദേശിനി,
37.)32 വയസ്സുള്ള ഓങ്ങല്ലൂർ സ്വദേശി.
38). 20 വയസ്സുള്ള ചന്തിരൂർ സ്വദേശിനി.

പത്തനംതിട്ട

ജില്ലയില്‍ ഇന്ന് 25 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, രണ്ടു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 18 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ജില്ലയില്‍ ഇതുവരെ ആകെ 1557 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 691 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കോവിഡ് മൂലം ജില്ലയില്‍ ഇതുവരെ രണ്ടു പേര്‍ മരണമടഞ്ഞു. ജില്ലയില്‍ ഇന്ന് 19 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 1080 ആണ്.

പത്തനംതിട്ട ജില്ലക്കാരായ 475 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 466 പേര്‍ ജില്ലയിലും, ഒന്‍പതു പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 102 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 98 പേരും, അടൂര്‍ ജനറല്‍ ആശുപത്രിയില്‍ നാലു പേരും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 69 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 40 പേരും, ഇരവിപേരൂര്‍ സിഎഫ്എല്‍ടിസിയില്‍ 13 പേരും, കോഴഞ്ചേരി മുത്തൂറ്റ് നഴ്‌സിങ് കോളജ് സിഎഫ്എല്‍ടിസിയില്‍ 149 പേരും ഐസലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ 17 പേര്‍ ഐസലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 492 പേര്‍ വിവിധ ആശുപത്രികളില്‍ ഐസലേഷനില്‍ ആണ്. ഇന്ന് പുതിയതായി 30 പേരെ ഐസലേഷനില്‍ പ്രവേശിപ്പിച്ചു.

വിദേശത്തുനിന്ന് വന്നവര്‍
1)സൗദിയില്‍ നിന്നും എത്തിയ അടിച്ചിപ്പുഴ സ്വദേശിനിയായ 42 വയസുകാരി.
2)ദുബായില്‍ നിന്നും എത്തിയ ഐത്തല സ്വദേശിയായ 30 വയസുകാരന്‍.
3)ദുബായില്‍ നിന്നും എത്തിയ തുമ്പമണ്‍ സ്വദേശിയായ 33 വയസുകാരന്‍.
4)അബുദാബിയില്‍ നിന്നും എത്തിയ നിരണം നോര്‍ത്ത് സ്വദേശിയായ 49 വയസുകാരന്‍.
5)ദുബായില്‍ നിന്നും എത്തിയ കോഴിമല സ്വദേശിയായ 31 വയസുകാരന്‍.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍
6)ബംഗാളില്‍ നിന്നും എത്തിയ നെല്ലിയ്ക്കാമണ്‍ സ്വദേശിയായ 26 വയസുകാരന്‍.
7)ബെംഗളൂവില്‍ നിന്നും എത്തിയ കാവുംഭാഗം സ്വദേശിയായ 30 വയസുകാരന്‍.

സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍
8)മെഴുവേലി സ്വദേശിനിയായ 45 വയസുകാരി. കിടങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകയാണ്. മുന്‍പ് രോഗബാധിതനായി മരണമടഞ്ഞ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
9)ഉളളന്നൂര്‍ സ്വദേശിയായ 58 വയസുകാരന്‍. അടൂര്‍ ക്ലസ്റ്ററില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
10)അയിരൂര്‍ സ്വദേശിനിയായ 39 വയസുകാരി. കുമ്പനാട് സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകയാണ്. സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
11)മൈലപ്ര സ്വദേശിയായ 56 വയസുകാരന്‍. കുമ്പഴ ക്ലസ്റ്ററില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
12)തിരുവല്ല സ്വദേശിയായ 18 വയസുകാരന്‍. കുറ്റപ്പുഴ ക്ലസ്റ്ററില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
13)മുട്ടാര്‍ സ്വദേശിയായ 54 വയസുകാരന്‍. പാസ്റ്റര്‍ ആണ്. ചങ്ങനാശേരി ക്ലസ്റ്ററില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
14)കാരയ്ക്കല്‍ സ്വദേശിയായ 23 വയസുകാരന്‍. ചങ്ങനാശേരി ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
15)ആറന്മുള സ്വദേശിയായ 46 വയസുകാരന്‍. സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
16)ആറന്മുള സ്വദേശിനിയായ 43 വയസുകാരി. രോഗബാധിതനായ വ്യക്തിയുടെ ഭാര്യയാണ്.
17)ആഞ്ഞിലിത്താനം സ്വദേശിനിയായ 60 വയസുകാരി. ചങ്ങനാശേരി ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായ മത്സ്യ വ്യാപാരിയുടെ കുടുംബാംഗം.
18)ആഞ്ഞിലിത്താനം സ്വദേശിയായ 65 വയസുകാരന്‍. ചങ്ങനാശേരി ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായ മത്സ്യ വ്യാപാരിയുടെ കുടുംബാംഗം.
19)ആഞ്ഞിലിത്താനം സ്വദേശിനിയായ 11 വയസുകാരി. ചങ്ങനാശേരി ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായ മത്സ്യ വ്യാപാരിയുടെ കുടുംബാംഗം.
20)ആഞ്ഞിലിത്താനം സ്വദേശിനിയായ 15 വയസുകാരി. ചങ്ങനാശേരി ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായ മത്സ്യ വ്യാപാരിയുടെ കുടുംബാംഗം.
21)ആഞ്ഞിലിത്താനം സ്വദേശിനിയായ 16 വയസുകാരി. ചങ്ങനാശേരി ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായ മത്സ്യ വ്യാപാരിയുടെ കുടുംബാംഗം.
22)ആഞ്ഞിലിത്താനം സ്വദേശിനിയായ 40 വയസുകാരി. ചങ്ങനാശേരി ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായ മത്സ്യ വ്യാപാരിയുടെ കുടുംബാംഗം.
23)ആഞ്ഞിലിത്താനം സ്വദേശിനിയായ 62 വയസുകാരി. ചങ്ങനാശേരി ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായ മത്സ്യ വ്യാപാരിയുടെ കുടുംബാംഗം.
24)മല്ലപ്പളളി സ്വദേശിനിയായ 30 വയസുകാരി. മല്ലപ്പളളി താലൂക്ക് ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകയാണ്. മുന്‍പ് രോഗബാധിതയായ ആരോഗ്യപ്രവര്‍ത്തകയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
25)കോട്ടാങ്ങല്‍ സ്വദേശിയായ 17 വയസുകാരന്‍. കോട്ടാങ്ങല്‍ ക്ലസ്റ്ററില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

വയനാട്

ജില്ലയില്‍ ഇന്ന് 19 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 19 പേര്‍ രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 689 ആയി. ഇതില്‍ 337 പേര്‍ രോഗ മുക്തരായി. ഒരാള്‍ മരണപ്പെട്ടു. നിലവില്‍ 351 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 336 പേര്‍ ജില്ലയിലും 15 പേര്‍ ഇതര ജില്ലകളിലും ചികിത്സയില്‍ കഴിയുന്നു.

ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍:

വാളാട് സമ്പര്‍ക്കത്തിലുള്ള 17 പേരും (11 പുരുഷന്മാരും 6 സ്ത്രീകളും) ഉറവിടം വ്യക്തമല്ലാത്ത രണ്ടു പേരുമാണ് ഇന്ന് പോസിറ്റീവായത്. കുപ്പാടിത്തറ സ്വദേശി (40), പേരാല്‍ സ്വദേശി (32) എന്നിവരാണ് ഉറവിടം വ്യക്തമല്ലാത്തവര്‍.

രോഗമുക്തി നേടിയവര്‍:

പേരിയ (40, 13, 16), എടവക (37), പൊരുന്നന്നൂര്‍ (32), മുട്ടില്‍ (52), നെന്മേനി (23, 34, 24), ബത്തേരി (23, 20), ചുള്ളിയോട് (36), ബേഗൂര്‍ (19, 19), തൊണ്ടര്‍നാട് (50), കുറുക്കന്‍മൂല (50, 22), കാക്കവയല്‍ (35), വാളാട് (24) സ്വദേശികളാണ് രോഗമുക്തി നേടിയത്.

English Summary: Kerala Covid Update: District Wise Split Up

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com