ADVERTISEMENT

ചെന്നൈ∙ കോവിഡ് കാലത്തു വൈറസിൽനിന്നു മാത്രമല്ല, തട്ടിപ്പുകാരിൽനിന്നു കൂടി മുൻകരുതൽ എടുക്കണമെന്ന് ഓർമിപ്പിക്കുകയാണ് മധുരയിലെ ‍‍ഡോക്ടർ. എന്നാൽ കയ്യിലുള്ള കോടികൾ നഷ്ടപ്പെടുത്തിയതിനുശേഷമാണെന്നു മാത്രം. മാസ്ക് വിതരണക്കാരെന്ന വ്യാജേന സമീപിച്ച തട്ടിപ്പുകാർ ഡോക്ടറിൽനിന്നു കവർന്നത് 2.1 കോടി രൂപ. ഒന്നല്ല, രണ്ടു തവണയാണു തട്ടിപ്പിനിരയായത്!

കിർഗിസ്ഥാനിൽനിന്നു കുറഞ്ഞ വിലയ്ക്കു മൊത്തമായി എൻ95 മാസ്ക്കുകൾ എത്തിക്കാമെന്ന് അറിയിച്ച് കഴിഞ്ഞ മേയ് 22നാണു ഹൈദരാബാദിൽനിന്നുള്ള ആൾ മധുരയിലെ സ്വകാര്യ ആശുപത്രിയുടെ ഉടമ കൂടിയായ ഡോക്ടറെ സമീപിച്ചത്. ഓൺലൈനിലൂടെ 2 ലക്ഷം മാസ്ക്കുകൾക്കു ഡോക്ടർ ഓർ‍ഡർ നൽകി. പല തവണയായി ജൂലൈ 3 വരെ 90 ലക്ഷം രൂപ നൽകി. ഇതിനിടെ നെതർലൻഡ്സിലെ മറ്റൊരു കമ്പനിയിൽനിന്ന് 5 ലക്ഷം മാസ്ക്കുകൾ ഓൺലൈനിലൂടെ ഓർഡർ ചെയ്തു. 1 കോടിയിലധികം തുക മുൻകൂറായി നൽകി.

ബാക്കി തുക മാസ്ക്കുകൾ ചെന്നൈയിലെത്തിയശേഷം വിമാനത്താവളത്തിൽ വച്ചു നൽകാനും ആവശ്യപ്പെട്ടു. എന്നാൽ ഇരുവരും അയച്ചു നൽകിയ രേഖകൾ വ്യാജമാണെന്നു ബോധ്യപ്പെട്ട ഡോക്ടർ പണം തിരിച്ചു നൽകാൻ ആവശ്യപ്പെട്ടെങ്കിലും മറുപടിയൊന്നുമുണ്ടായില്ല. ഇതെതുടർന്നു ജില്ലാ ക്രൈംബ്രാഞ്ചിൽ ‍ഡോക്ടർ പരാതിപ്പെട്ടതോടെയാണു തട്ടിപ്പു വിവരം പുറത്തറിയുന്നത്.

English Summary: Madurai doctor loses Rs 2.1 crore to ‘mask sellers’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com