ADVERTISEMENT

മുംബൈ∙ ബോളിവുഡ് താരം സുശാന്ത് സിങ് രാജപുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷണം മുംബൈ പൊലീസ് കൈകാര്യം ചെയ്യുന്നതിനെ വിമര്‍ശിച്ച് മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസിന്റെ ഭാര്യ അമൃത ഫഡ്‌നവിസ്. മുംബൈയ്ക്ക് 'മനുഷ്യത്വം' നഷ്ടപ്പെട്ടെന്നും ഇവിടം ഇനി ജീവിക്കാന്‍ സുരക്ഷിതമല്ലെന്നും അമൃത ട്വീറ്റ് ചെയ്തു. വിമര്‍ശനത്തിനെതിരെ ശിവസേനയുടെയും എന്‍സിപിയുടെയും ഭാഗത്തുനിന്നു രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. 

'സുശാന്തിന്റെ കേസ് മുംബൈ പൊലീസ് കൈകാര്യം ചെയ്യുന്നതു കാണുമ്പോള്‍ മുംബൈയ്ക്കു മനുഷ്യത്വം നഷ്ടമായെന്നും ഇവിടം നിരപരാധികള്‍ക്കും ആത്മാഭിമാനം ഉള്ളവര്‍ക്കും താമസിക്കാന്‍ സുരക്ഷിതമല്ലെന്നും തോന്നുന്നു'- അമൃത ട്വിറ്ററില്‍ കുറിച്ചു. 

അതേസമയം, മുന്‍മുഖ്യമന്ത്രിയുടെ ഭാര്യ ഇത്തരത്തില്‍ സംസാരിക്കുന്നത് അപമാനകരമാണെന്ന് ശിവസേന എംപി പ്രിയങ്ക ചതുര്‍വേദി പറഞ്ഞു. മുംബൈ പൊലീസിനെ നാണംകെടുത്താനുള്ള രാഷ്ട്രീയ നീക്കമാണു ബിജെപി നേതാക്കളുടെതെന്ന് അവര്‍ കുറ്റപ്പെടുത്തി. മുമ്പ് മുംബൈ പൊലീസാണ് സുരക്ഷ ഒരുക്കിയിരുന്നതെന്ന കാര്യം അമൃത മറക്കരുതെന്ന് എന്‍സിപി വക്താവ് അതിഥി നല്‍വാദെ പറഞ്ഞു. 

English Summary: "Mumbai No More Safe To Live": Amruta Fadnavis On Sushant Rajput Probe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com