ADVERTISEMENT

കൊല്ലം ∙ ആർഎസ്എസ് പ്രവർത്തകനായിരുന്ന കടവൂർ ജയനെ കൊലപ്പെടുത്തിയ കേസിൽ 9 പ്രതികളും കുറ്റക്കാരാണെന്നു ജില്ലാ പ്രിൻസിപ്പൽ ആൻഡ് സെഷൻസ് കോടതി കണ്ടെത്തി. ശിക്ഷ 7 ന് വിധിക്കും. നേരത്തെ പ്രതികൾക്കു രണ്ടാം അഡീഷനൽ സെഷൻസ് കോടതി ജീവപര്യന്തം കഠിനതടവ് ശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചു. പ്രതിഭാഗത്തിന്റെ വാദം കേൾക്കാൻ ഹൈക്കോടതി നിർദേശിച്ചു. തുടർന്നാണു പ്രിൻസിപ്പൽ സെഷൻസ് കോടതി വാദം കേട്ടത്.

ആർഎസ്എസ് പ്രവർത്തകരായ കടവൂർ വലിയങ്കോട്ട് വീട്ടിൽ ജി. വിനോദ്, കൊറ്റങ്കര ഇടത്തുവീട്ടിൽ ജി. ഗോപകുമാർ, കടവൂർ താവറത്തുവീട്ടിൽ സുബ്രഹ്മണ്യൻ, വൈക്കം താഴതിൽ പ്രിയരാജ്, പരപ്പത്തുവിള തെക്കതിൽ പ്രണവ്, കിഴക്കടത്ത് എസ്. അരുൺ, മതിലിൽ അഭി നിവാസിൽ രജനീഷ്, ലാലി വിള വീട്ടിൽ ദിനരാജ്, കടവൂർ ഞാറയ്ക്കൽ ഗോപാലസദനത്തിൽ ആർ ഷിജു എന്നിവരാണു പ്രതികൾ. 2012 ഫെബ്രുവരി 7 നാണു ജയൻ കൊല്ലപ്പെടുന്നത്. ആർഎസ്എസ് വിട്ടതിലുള്ള വിരോധം കൊലപാതകത്തിൽ കലാശിച്ചുവെന്നാണു പ്രോസിക്യൂഷൻ കേസ്.

English Summary: RSS worker Kadavoor Jayan Murder - all accused found guilty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com