ADVERTISEMENT

ഭോപ്പാൽ∙ കോവിഡ് മുക്തനായി മധ്യപ്രദേശ് മുഖ്യന്ത്രി ശിവരാജ് സിങ് ചൗഹാൻ ആശുപത്രി വിട്ടു. ഭോപ്പാലിലെ ചിരയു ആശുപത്രിയിലായിരുന്നു അദ്ദേഹം ചികിത്സ തേടിയിരുന്നത്. കോവിഡ് നെഗറ്റീവ് ആയെങ്കിലും വീട്ടിൽ ഏഴു ദിവസം കൂടി നിരീക്ഷണത്തിൽ തുടരും.

ആരോഗ്യ പ്രവർത്തകർക്ക് അദ്ദേഹം നന്ദി അറിയിച്ചു. കൊറോണയെ പേടിക്കേണ്ട ആവശ്യമില്ല. എന്നാൽ അശ്രദ്ധയുണ്ടാകരുത്. കൊറോണവൈറസ് ബാധിതർ ഒരു കാരണവശാലും ഭയക്കേണ്ടതില്ല. മാസ്കും സാമൂഹിക അകലവും എല്ലാവരും ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. ജൂലൈ 25നാണ് ചൗഹാൻ കോവിഡ് പോസിറ്റീവ് ആയത്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കർണാടക മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പ, കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, മുതിർന്ന കോൺഗ്രസ് നേതാവിന്റെ മകനായ കാർത്തി ചിദംബരം, മുതിർന്ന കോൺഗ്രസ് നേതാവ് അഭിഷേക് മനു സിങ്‌വി എന്നിവർക്കും കോവിഡ് സ്ഥിരീകരിച്ചു.  

English summary: MP CM Shivraj Singh Chouhan discharged after recovering from Covid

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com