ADVERTISEMENT

ചെന്നൈ∙ പ്രശസ്ത ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യത്തിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫെയ്സ്ബുക്കിലെ വിഡിയോ സന്ദേശത്തിലൂടെ എസ്പിബി തന്നെയാണ് രോഗം സ്ഥിരീകരിച്ച വിവരം വെളിപ്പെടുത്തിയത്. ചെറിയ രോഗലക്ഷണങ്ങൾ മാത്രമാണ് ഉള്ളത്.

‘കഴിഞ്ഞ രണ്ടോ മൂന്നോ ദിവസമായി എനിക്ക് ജലദോഷം, പനി തുടങ്ങിയ ചെറിയ അസ്വസ്ഥതകൾ അനുഭവപ്പെടുന്നു. ഞാൻ ആശുപത്രിയിൽ പോയി പരിശോധന നടത്തി. കോവിഡ് പോസിറ്റീവ് ആണെന്ന് ഡോക്ടർമാർ അറിയിച്ചു. വീട്ടിൽ സ്വയം ക്വാറന്റീനിൽ താമസിക്കാനും മരുന്ന് കഴിക്കാനും അവർ ആവശ്യപ്പെട്ടു. പക്ഷേ ഞാൻ ആശുപത്രിയിൽ അഡ്മിറ്റായി. എന്നെക്കുറിച്ച് ആരും വിഷമിക്കേണ്ടതില്ല. പനിയും ജലദോഷവും ഒഴികെ, ഞാൻ തികച്ചും ആരോഗ്യവാനാണ്.’ – എസ്പിബി പറഞ്ഞു.

തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം, കന്നഡ അടക്കമുള്ള ഭാഷകളിൽ 40,000ത്തിലധികം ചലച്ചിത്ര ഗാനങ്ങൾ എസ്.പി. ബാലസുബ്രഹ്മണ്യം ആലപിച്ചിട്ടുണ്ട് . ഇന്ത്യൻ ചലച്ചിത്ര സംഗീതത്തിലെ എക്കാലത്തെയും ഇതിഹാസങ്ങളിലൊരാളായി കണക്കാക്കപ്പെടുന്ന എസ്.പി.ബാലസുബ്രഹ്മണ്യം കുടുംബത്തോടൊപ്പം ചെന്നൈയിലാണ് സ്ഥിരതാമസം.

English Summary: SP Balasubramaniam tests positive for Covid

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com