ADVERTISEMENT

തിരുവനന്തപുരം ∙ ഐഎസ്ആര്‍ഒ ചാരക്കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട നമ്പി നാരായണന് സംസ്ഥാന സര്‍ക്കാര്‍ 1.30 കോടി രൂപ നഷ്ടപരിഹാരം നല്‍കി. തിരുവനന്തപുരം സബ് കോടതിയില്‍ നമ്പി നാരായണന്‍ നല്‍കിയ കേസിലെ ഒത്തുതീര്‍പ്പു വ്യവസ്ഥ പ്രകാരമാണ് തുക നല്‍കിയത്.

മുന്‍ ചീഫ് സെക്രട്ടറി കെ.ജയകുമാറിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരം നിശ്ചയിച്ചത്. മുമ്പ് സുപ്രീം കോടതി നിര്‍ദേശപ്രകാരം 50 ലക്ഷവും മനുഷ്യാവകാശ കമ്മിഷന്റെ നിര്‍ദേശപ്രകാരം 10 ലക്ഷവും നല്‍കിയിരുന്നു. ഇതോടെ ചാരക്കേസിനെ തുടര്‍ന്ന് ജോലിയിൽ തുടരാനാകാതെ വന്ന നമ്പി നാരായണനു സര്‍ക്കാര്‍ ആകെ ഒരുകോടി 90 ലക്ഷം രൂപയാണ് നഷ്ടപരിഹാരം നല്‍കിയത്.

English Summary: Kerala government handover compensation amount to Nambi narayanan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com