ADVERTISEMENT

‘1095-ാമാണ്ടത്തെ 5-ാം റഗുലേഷനായ തിരുവിതാങ്കോട്ടു മുനിസിപ്പല്‍ റഗുലേഷന്‍' അനുസരിച്ച് 1920 ഓഗസ്റ്റ് 16 (1096 ചിങ്ങം 1) നാണ് 19 പട്ടണങ്ങളെ ‘മുനിസിപ്പാലിറ്റി’കള്‍ ആയി പ്രഖ്യാപിച്ചത്. 1069-ാമാണ്ടത്തെ 2-ാം റഗുലേഷനും 1076-ാമാണ്ടത്തെ മൂന്നാം റഗുലേഷനും അനുസരിച്ച് പട്ടണങ്ങള്‍ എന്ന് പ്രഖ്യാപിച്ചിട്ടുള്ളവയായിരുന്നു ഇവ. ഇതോടെ 'മുനിസിപ്പല്‍ കൗണ്‍സില്‍' നിലവില്‍ വന്നു. അതിനു മുന്‍പ് പട്ടണപരിഷ്കരണ (ടൗണ്‍ ഇംപ്രൂവ്മെന്‍റ്) കമ്മറ്റികള്‍ ആണ് ഉണ്ടായിരുന്നത്.

1920 ഓഗസ്റ്റ് 16ന് മുനിസിപ്പാലിറ്റികളായ പട്ടണങ്ങളും അതിനു മുന്‍പ് അവയില്‍ 'ടൗണ്‍ ഇംപ്രൂവ്മെന്‍റ് കമ്മറ്റി' രൂപീകരിച്ച വർഷങ്ങളും താഴെ ചേര്‍ക്കുന്നു. തിരുവനന്തപുരം, നാഗര്‍കോവില്‍, കൊല്ലം, ആലപ്പുഴ, കോട്ടയം (അഞ്ചും 1894), ആലുവാ (1911 മാര്‍ച്ച് 14), കായംകുളം (1911 ജൂണ്‍ 15), തിരുവല്ലാ (1911 ജൂലൈ 16), വൈക്കം (1911 സെപ്റ്റംബര്‍ 17), കുളച്ചല്‍ (1912), പത്മനാഭപുരം (1912), ചെങ്കോട്ട (1912), ചങ്ങനാശ്ശേരി (1912 നവംബര്‍ 16), കുഴിത്തുറ (1913), നെയ്യാറ്റിന്‍കര (1913 ജൂണ്‍ 14), ആറ്റിങ്ങല്‍ (1913), ഹരിപ്പാട് (1913), മാവേലിക്കര (1913 ഓഗസ്റ്റ് 16), പറവൂര്‍ (1913). ഇവയിൽ നാഗര്‍കോവില്‍, കുളച്ചല്‍, പത്മനാഭപുരം, ചെങ്കോട്ട, കുഴിത്തുറ എന്നീ പട്ടണങ്ങൾ 1956ൽ പുതിയ മദ്രാസ് സംസ്ഥാനത്തിന്റെ (ഇപ്പോൾ തമിഴ്നാട്) ഭാഗമായി.

തിരുവനന്തപുരത്ത് 1877ൽ കൺസർവൻസി ഡിപ്പാർട്മെന്റ് സ്ഥാപിതമായതോടെ പട്ടണത്തെ അഞ്ചു ഡിവിഷനുകളായി തിരിച്ചു. തിരുവനന്തപുരവും (1940 ഒക്ടോബർ‍ 30) കൊല്ലവും (2000 ഒക്ടോബർ‍ 1) കോർപറേഷനുകൾ ആയി. ഇടക്കാലത്ത് ചില പട്ടണങ്ങളുടെ (ഉദാ:– മാവേലിക്കര, ഹരിപ്പാട്) മുനിസിപ്പൽ പദവി നഷ്ടപ്പെട്ടുവെങ്കിലും പീന്നീട് വീണ്ടും മുനിസിപ്പാലിറ്റി ആയി. ഇന്ന് എറണാകുളം കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, കന്യാകുമാരി, തെങ്കാശി ജില്ലകളിലാണ് ഈ പട്ടണങ്ങൾ.

(ലേഖകന്റെ ഫോൺ നമ്പർ – 9446412907)

English Summary: Travancore Municipalities celebrating 100th anniversary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com