ADVERTISEMENT

വെല്ലിങ്ടൺ∙ ന്യൂസീലൻഡിൽ 13 കോവിഡ് കേസുകൾ കൂടി ആരോഗ്യ വകുപ്പ് റിപ്പോർട്ട് ചെയ്തു. ഇതിൽ 12 എണ്ണം ഓക്‌ലൻഡ് നഗരത്തിലാണ്. ഇതോടെ നിലവിലെ രോഗികളുടെ എണ്ണം 69 ആയി ഉയ൪ന്നു. കോവിഡ് മുക്തമായ 102 ദിവസങ്ങൾക്കു ശേഷം കഴിഞ്ഞ ചൊവ്വാഴ്ചയാണ് ന്യൂസീലാൻഡിൽ പുതുതായി 4 കേസുകൾ റിപ്പോ൪ട്ട് ചെയ്തത്. തുട൪ന്ന് ഓക്‌ലൻഡ് നഗരത്തിൽ ക൪ശന ലോക്ഡൗൺ നിലവിൽ വന്നിരുന്നു.

ഇതിനിടെ, സെപ്റ്റംബ൪ 19ന് നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പ് മാറ്റിവയ്ക്കേണ്ടിവരുമെന്ന് ന്യൂസീലൻഡ്  ഫസ്റ്റ് പാ൪ട്ടിയുടെ നേതാവും ഉപപ്രധാനമന്ത്രിയുമായ വിൻസ്റ്റൺ പീറ്റേഴ്‌സ് പറഞ്ഞു. സുഗമമായ തിരഞ്ഞെടുപ്പിന്റെ നടത്തിപ്പിന്  ഇപ്പോഴത്തെ  സാഹചര്യം എതിരാണെന്ന് പ്രധാനമന്ത്രി  ജസീന്ത ആർഡന് എഴുതിയ കത്തിൽ അദ്ദേഹം വിശദീകരിച്ചു.

ഒക്ടോബർ 17 അല്ലെങ്കിൽ നവംബർ 21 തീയതികളിലേക്ക് തിരഞ്ഞെടുപ്പ് മാറ്റണമെന്നാണ് നി൪ദേശം. തിരഞ്ഞെടുപ്പ് നിശ്ചയിച്ച തീയതിയിൽ തന്നെ നടത്തുമെന്ന് ജസീന്ത ആർഡെൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പക്ഷേ, ഉപപ്രധാനമന്ത്രിയുടെ കത്ത് പുറത്തുവന്നതോടെ പാ൪ലമെന്റിലെ ഭൂരിപക്ഷം അംഗങ്ങളും തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കുന്നതിനെ അനുകൂലിക്കുന്നുവെന്നാണ് കരുതുന്നത്. 

പുതുതായി പൊട്ടിപ്പുറപ്പെട്ട വൈറസ് ബാധയെത്തുട൪ന്ന് രാജ്യത്ത് ലോക്‌ഡൗൺ പ്രഖ്യാപിച്ചിരുന്നു. പുതുതായി റിപ്പോ൪ട്ട് ചെയ്ത 13 കേസുകളും സമ്പർക്കത്തിലൂടെയാണെന്നാണ് അധികൃത൪ കരുതുന്നത്. വിദേശത്തുനിന്നെത്തിയ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചിരുന്നെങ്കിലും രോഗത്തിന്റെ ഉറവിടം പൂ൪ണമായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. 

English Summary: New Zealand counts 13 new cases, most linked

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com