ADVERTISEMENT

ദുബായ്∙ സൗദി അറേബ്യയിലേക്ക് യെമനിലെ ഹൂതി വിമതർ അയച്ച ബാലിസ്റ്റിക് മിസൈൽ തകർത്തതായി സൗദി നേതൃത്വം നൽകുന്ന സഖ്യസേന വ്യക്തമാക്കി. സൗദിയിലെ ജനവാസമേഖലകൾ ലക്ഷ്യമിട്ടാണ് മിസൈൽ എത്തിയത്. ജൂണിൽ സൗദിയുടെ തലസ്ഥാനമായ റിയാദിലേക്ക് ഹൂതി വിമതരുടെ മിസൈൽ എത്തിയിരുന്നു. എന്നാൽ തിരിച്ചു വ്യോമാക്രമണം നടത്തിയാണ് സൗദി സഖ്യം ഇതിനു മറുപടി നൽകിയത്.

അതേസമയം, സൗദി സഖ്യം ഹൂതികളുടെ കൈവശമുള്ള പ്രദേശത്തെ ഫാക്ടറിയിൽ ഞായറാഴ്ച വ്യോമാക്രമണം നടത്തിയെന്നും ഇന്ധന ടാങ്കുകൾ തകർത്തെന്നും ഹൂതികളുടെ അൽ മസിറാ ടിവി റിപ്പോർട്ട് ചെയ്തു.

സൗദിയിലേക്കുള്ള രണ്ട് ബാലിസ്റ്റിക് മിസൈലുകളും ആയുധം വഹിച്ച ഒരു ഡ്രോണും വ്യാഴാഴ്ചയാണ് തകർത്തതെന്ന് സഖ്യം അറിയിച്ചു.

English Summary: Saudi-Led Coalition Downs Ballistic Missile Aimed At Kingdom: Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com