ADVERTISEMENT

ന്യൂഡൽഹി∙ ഗാന്ധി കുടുംബത്തിന് പുറത്തുനിന്നുള്ളയാൾ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കു വരുന്നതിനെ പ്രിയങ്ക ഗാന്ധി പിന്തുണച്ചെന്ന രീതിയിലുള്ള റിപ്പോർട്ടുകളോടു പ്രതികരിച്ച് കോൺഗ്രസ്. പ്രിയങ്കയുടേതെന്ന പേരിൽ ഇപ്പോൾ പുറത്തുവന്നത് അവർ ഒരു വർഷം മുൻപ് നല്‍കിയ അഭിമുഖത്തിൽനിന്നുള്ള ഭാഗങ്ങളാണെന്നു കോൺഗ്രസ് വ്യക്തമാക്കി.

ബിജെപിയുടെ പ്രേരണയിലാണു വിഷയത്തിൽ പെട്ടെന്നുള്ള മാധ്യമ താൽപര്യം. പ്രിയങ്ക ഒരു വർഷം മുൻപു നടത്തിയ പ്രതികരണമാണ് ഇത്. അധികാരമോഹത്തിലേക്ക് നെഹ്‍റു– ഗാന്ധി കുടുംബം ഇതുവരെ വീണിട്ടില്ല– കോണ്‍ഗ്രസ് വ്യക്തമാക്കി. അധികാരം ത്യജിക്കാൻ മൻമോഹൻ സിങ് തയാറായിരുന്നെന്ന വാദം നിഷേധിച്ചു. രാഹുൽ ഗാന്ധി ഒരിക്കലും അധികാരം കൊതിച്ചിട്ടില്ലെന്നും പാർട്ടി വ്യക്തമാക്കി.

‘ഇന്ത്യ ടുമാറോ: കോണ്‍വര്‍സേഷന്‍സ് വിത്ത് നെക്സ്റ്റ് ജനറേഷന്‍ ഒാഫ് പൊളിറ്റിക്കല്‍ ലീഡേഴ്സ്’ എന്ന പുസ്തകത്തിലാണ് പ്രിയങ്കയുടെ പ്രസ്താവനകളുള്ളത്. കോണ്‍ഗ്രസിന്‍റെ അധ്യക്ഷ പദവിയിലിരിക്കേണ്ടത് ഞങ്ങളിലാരുമാകരുത് എന്ന് രാഹുല്‍ പറഞ്ഞിരുന്നു. അതിനോടു പൂര്‍ണമായും യോജിക്കുന്നു. പാര്‍ട്ടിക്ക് മറ്റൊരു പ്രസിഡന്‍റ് ഉണ്ടായാല്‍ അദ്ദേഹം എന്‍റെ ബോസ് ആയിരിക്കും– അഭിമുഖത്തിൽ പ്രിയങ്ക പറയുന്നു.

ഒരു വർഷം മുൻപ് (2019 ജൂലൈ 1) പ്രിയങ്ക നടത്തിയ പ്രസ്താവനയാണിത്. അധികാരത്തെക്കുറിച്ച് ചിന്തിക്കാതെയാണ് നെഹ്‍റു– ഗാന്ധി കുടുംബം കോൺഗ്രസിനായി ഒരുമിച്ചു പ്രവർത്തിച്ചത്. പാർട്ടിയെ സേവിക്കുന്നതിനായി 2004ൽ സോണിയ അധികാരം ത്യജിച്ചത് ഉദാഹരണമാണ്. മോദി സർക്കാരിനെതിരെ രാഹുലിന്റെ പ്രവർത്തനങ്ങൾ കോൺഗ്രസ് പ്രവർത്തകരും നേതാക്കളും കാണുന്നുണ്ടെന്നും വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു.

English Summary: But Priyanka Gandhi Vadra's Interview Is A Year Old, Says Congress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com