ADVERTISEMENT

ന്യൂഡൽഹി∙ തുടർച്ചയായി നാലാം തവണയും ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി ഇൻഡോര്‍. വൃത്തിയുള്ള സംസ്ഥാനമായി ഛത്തീസ്ഗഡിനെ രണ്ടാം തവണയും തിരഞ്ഞെടുത്തു. ഹൗസിങ് ആൻഡ് അർബൻ അഫയേഴ്സ് മന്ത്രാലയം നടത്തിയ ‘സ്വച്ച് മഹോത്സവത്തിന്റെ’ ഭാഗമായി കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരിയാണ് ‘സ്വച്ച് സർവേക്ഷന്‍ 2020’ ഫലങ്ങൾ പ്രഖ്യാപിച്ചത്. ഒരു ലക്ഷത്തിനു മുകളിൽ ജനസംഖ്യയുള്ള വ‍ൃത്തിയുള്ള നഗരങ്ങളിൽ ഗുജറാത്തിലെ സൂറത്ത് രണ്ടാമതും മഹാരാഷ്ട്രയിലെ നവി മുംബൈ മൂന്നാം സ്ഥാനവും സ്വന്തമാക്കി. ഒരു വിഭാഗത്തിലും കേരളത്തിന് മുന്നിലെത്താൻ സാധിച്ചില്ല.

നൂറിൽ താഴെ അർബൻ ലോക്കൽ ബോഡികളുള്ള (യുഎൽബി) സംസ്ഥാനങ്ങളുടെ വിഭാഗത്തിൽ ജാർഖണ്ഡാണ് വൃത്തിയുള്ള സംസ്ഥാനം. വൃത്തിയുടെ കാര്യത്തിൽ രാജ്യത്തെ വാർഷിക സർവേയുടെ മൂന്നാം പതിപ്പാണ് ഇത്തവണത്തേത്. അഹമ്മദാബാദിനെ ക്ലീനെസ്റ്റ് മെഗാ സിറ്റിയായും ഛത്തീസ്ഗഡിലെ അംബികാപൂരിനെ ചെറിയ നഗരങ്ങളിൽ വൃത്തിയുള്ള നഗരമായും തിരഞ്ഞെടുത്തു. ന്യൂഡൽഹി മുനിസിപ്പൽ കൗൺസിലിനെ വൃത്തിയുള്ള തലസ്ഥാന നഗരമായി തിരഞ്ഞെടുത്തു. വാരാണസിയാണു വൃത്തിയുള്ള ഗംഗാ നഗരം.

മികച്ച സംസ്ഥാനങ്ങൾ (നൂറിലധികം യുഎൽബികൾ)

1. ഛത്തീസ്ഗഡ്

2. മഹാരാഷ്ട്ര

3. മധ്യപ്രദേശ്

∙ വേഗത്തിൽ മാറ്റം സംഭവിക്കുന്ന സംസ്ഥാനം– ഒഡിഷ (2019 മുതൽ 6 സ്ഥാനങ്ങൾ മറികടന്നു)

മികച്ച സംസ്ഥാനങ്ങൾ (നൂറിൽ താഴെ യുഎൽബികൾ)

1. ജാർഖണ്ഡ്

2. ഹരിയാന

3. ഉത്തരാഖണ്ഡ്

∙ വേഗത്തിൽ മാറ്റം സംഭവിക്കുന്ന സംസ്ഥാനം– അസം (2019 മുതൽ 25 സ്ഥാനങ്ങൾ മറികടന്നു)

ഒരു ലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള മികച്ച നഗരങ്ങള്‍

1. കരാട് (മഹാരാഷ്ട്ര)

2. ശാശ്വത് (മഹാരാഷ്ട്ര)

3. ലോനാവാല (മഹാരാഷ്ട്ര)

കന്റോൺമെന്റ് ബോർഡുകൾ

1. ജലന്ധർ കന്റോൺമെന്റ്

2. ഡല്‍ഹി കന്റോൺമെന്റ്

ശുചിത്വം, മാലിന്യ സംസ്കരണം എന്നിവയെ അടിസ്ഥാനമാക്കി ഇന്ത്യയിലെ നഗരങ്ങളിലും സംസ്ഥാനങ്ങളിലും നടക്കുന്ന വാർഷിക സർവേയാണ് സ്വച്ച് സർവേക്ഷൻ. ഇത്തവണ 4,242 നഗരങ്ങൾ, 62 കന്റോൺമെന്റ് ബോര്‍ഡുകള്‍, 92 ഗംഗാ നഗരങ്ങൾ എന്നിവിടങ്ങളിലെ 1.87 കോടി ജനങ്ങളാണു സർവേയുടെ ഭാഗമായത്. 

English Summary: Indore’s fourth consecutive win, tops Swachh Survekshan 2020

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com