ADVERTISEMENT

തിരുവനന്തപുരം∙ സെക്രട്ടേറിയറ്റ് പ്രോട്ടോകോൾ‌ വിഭാഗത്തിലുണ്ടായ തീപിടിത്തത്തിൽ അട്ടിമറിയില്ലെന്ന നിഗമനത്തിൽ അഗ്നിശമനസേന. ഫാനിലെ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന റിപ്പോർട്ട് ഇന്ന് സർക്കാരിന് സമർപ്പിക്കും. രണ്ടു വർഷം മുൻപ് മോക്ഡ്രിൽ നടന്ന മെയിൻ ബ്ലോക്കിൽ സുരക്ഷാ മാനദണ്ഡങ്ങളിലുള്ള നിർദേശങ്ങൾ നടപ്പായില്ലെന്ന വിമർശനവും അഗ്നിശമനസേനയ്ക്കുണ്ട്.

ചൊവ്വാഴ്ചയുണ്ടായ തീപിടിത്തത്തിൽ അട്ടിമറി സാധ്യത ഉൾപ്പെടെയാണ് ദുരന്തനിവാരണ കമ്മിഷണർ എ.കൗശികന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധിക്കുന്നത്. ഈ സംഘത്തിൽ ഫയർഫോഴ്സ് ടെക്നിക്കൽ ഡയക്ടർ നൗഷാദ് ഉണ്ടെങ്കിലും മറ്റൊരു അന്വേഷണ റിപ്പോർട്ട് നേരിട്ടാണ് അഗ്നിശമന മുഖ്യമന്ത്രിക്ക് സമർപ്പിക്കുക. ചുമരിലെ ഫാനിൽ നിന്നാണ് തീപിടിച്ചത് എന്ന പൊതുമരാമത്ത് വകുപ്പിന്റെ റിപ്പോർട്ട് ശരിവയ്ക്കുന്നതാണ് ഫയർഫോഴ്സിന്റെ നിഗമനവും. എന്നാൽ രണ്ടു വർഷം മുൻപ് സെക്രട്ടറിയേറ്റ് പരിസരത്ത് മോക്ഡ്രിൽ നടത്തിയ ശേഷം നൽകിയ ചില നിർദേശങ്ങൾ ഇനിയും നടപ്പായിട്ടില്ലെന്നും അഗ്നിശമന തയാറാക്കുന്ന റിപ്പോർട്ടിലുണ്ട്.

എന്നിരുന്നാലും, ഗുരുതരമായ തീപിടിത്തം അല്ല ഉണ്ടായതെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥരും പറഞ്ഞു. അതേസമയം, വിദ്ഗധ സമിതി ഇന്ന് വീണ്ടും സെക്രട്ടറിലെത്തും. കൂടുതൽ പേരിൽ നിന്ന് പൊലീസും മൊഴിയെടുക്കു. ബിജെപി അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ സെക്രട്ടേറിയറ്റിനുള്ളിൽ കടന്നത് എങ്ങനെയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. കെ. സുരേന്ദ്രനിൽ നിന്നു കാര്യങ്ങൾ ചോദിച്ചറിയും.

English Summary: Secretariat Fire: Fire Force likely to submit report today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com