ADVERTISEMENT

വാഷിങ്ടൻ ∙ ഇക്വഡോറിന്റെ ഭാഗമായ ഗാലപ്പഗോസ് ദ്വീപിനു സമീപം നൂറുകണക്കിനു ചൈനീസ് കപ്പലുകളുടെ സാന്നിധ്യമുണ്ടെന്ന റിപ്പോർട്ടുകൾ ആശങ്കാജനകമെന്നു യുഎസ്. ട്രാക്കിങ് സംവിധാനങ്ങൾ പ്രവർത്തനരഹിതമാക്കിയും പേരു മാറ്റിയും സമുദ്രാവശിഷ്ടങ്ങൾ ഉപേക്ഷിച്ചും മുന്നൂറിലേറെ ചൈനീസ് ജലയാനങ്ങളാണ് ദ്വീപിന് അടുത്ത് നിലയുറപ്പിച്ചിട്ടുള്ളത്.

ഇതു വളരെയധികം ആശങ്കയുണ്ടാക്കുന്നതാണെന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ പറഞ്ഞു. ചൈന സുതാര്യമായി പെരുമാറണമെന്നും അനധികൃത മത്സ്യബന്ധനത്തോടു സഹിഷ്ണുത പാടില്ലെന്ന സ്വന്തം നയം നടപ്പാക്കണമെന്നും പോംപെയോ അഭിപ്രായപ്പെട്ടു.

ഇരുരാജ്യങ്ങളുടെയും തർക്കപ്രദേശമായ ദക്ഷിണ ചൈനാക്കടലിനെ ചൊല്ലി കഴിഞ്ഞദിവസം പ്രകോപനമുണ്ടായിരുന്നു. പ്രദേശത്ത് ഔട്ട്‌പോസ്റ്റുകൾ സ്ഥാപിക്കാൻ സഹായിച്ച ചൈനീസ് കമ്പനികൾക്കെതിരെ നടപടിയെടുക്കാൻ ട്രംപ് ഭരണകൂടം നടപടി സ്വീകരിച്ചു. ദക്ഷിണ ചൈനാക്കടലിൽ നാലു മധ്യദൂര ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചാണ് ചൈന ഇതിനു മറുപടി നൽകിയത്. 

English Summary: Reports Of 300+ Chinese Vessels Near Galapagos "Deeply Troubling": Mike Pompeo

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com