ADVERTISEMENT

ന്യൂഡൽഹി∙ ബിജെപിയെ ഫെയ്സ്ബുക്ക് സഹായിക്കുന്നുവെന്ന ആരോപണങ്ങൾക്കിടെ സ്ഥാപകൻ മാർക് സുക്കർബർഗിന് കത്തയച്ച് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്ര മന്ത്രിമാരെയും മോശമായി ചിത്രീകരിക്കാൻ ഫെയ്സ്ബുക്കിന്റെ ജീവനക്കാർ ശ്രമിക്കുന്നുവെന്നാണ് ആരോപണം.

ഗോസിപ്പുകൾ, പിറുപിറുക്കലുകൾ, കുത്തുവാക്കുകൾ എന്നിവയിലൂടെ ഇന്ത്യയുടെ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ  ഇടപെടുന്നത് വിമർശനാത്മകമാണ്. രാജ്യാന്തര മാധ്യമങ്ങളും ഫെയ്സ്ബുക്കും തമ്മിലുള്ള ഇടപാടുകൾ ദ്രോഹബുദ്ധിയോടെയുള്ള സ്ഥാപിത താൽപര്യമാണ്. ഇന്ത്യയുടെ ജനാധിപത്യപ്രക്രിയയിൽ ഇടപെടാനുള്ള ശ്രമമാണിതെന്നും രവിശങ്കർ പ്രസാദ് ആരോപിക്കുന്നു.

ravi-shankar
മാർക് സുക്കർബർഗ്

നേരത്തെ ഫെയ്സ്ബുക്കും ബിജെപിയും തമ്മിലുള്ള ബന്ധത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി രംഗത്തെതിയിരുന്നു. ബിജെപിയെ പിന്തുണയ്ക്കുന്ന സമീപനം ഫെയ്സ്ബുക്ക് ഇന്ത്യ നടത്തിയെന്ന് തെളിയിക്കുന്ന കൂടുതല്‍ വെളിപ്പെടുത്തലുകള്‍ വാള്‍ സ്ട്രീറ്റ് ജേണല്‍ പുറത്തുകൊണ്ടുവന്നതിന് പിന്നാലെയാണിത്. ഒരു വിദേശകമ്പനിയെ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുതെന്ന് അനുവദിക്കരുതെന്ന് രാഹുല്‍ ആവശ്യപ്പെട്ടു.


English Summary: Problematic When Facebook Employees Are On Record Abusing PM: Minister RS Prasad Writes To Zuckerberg

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com