ADVERTISEMENT

ന്യൂഡൽഹി∙ സർക്കാർ പദവികളിലേക്കുള്ള റിക്രൂട്ട്മെന്റ് വിഷയത്തിൽ കേന്ദ്രത്തെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മോദി സർക്കാരിന്റെ ചിന്താഗതി – ‘കുറച്ച് സർക്കാർ വക, പരമാവധി സ്വകാര്യവൽക്കരണം’ എന്നതാണെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ധനകാര്യ വിഭാഗത്തിന്റെ അനുമതിയില്ലാതെ പുതിയ പദവികൾ സൃഷ്ടിക്കരുതെന്നുള്ള മോദി സർക്കാരിന്റെ തീരുമാനത്തെക്കുറിച്ചുള്ള മാധ്യമ റിപ്പോർട്ടും രാഹുൽ ട്വീറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. കോവിഡിനെ മറയാക്കി സർക്കാർ ഓഫിസുകളിൽ സ്ഥിരനിയമനം നിർത്തലാക്കാനുള്ള കേന്ദ്രത്തിന്റെ നീക്കമാണ് ഇതിനുപിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

യുവാക്കളുടെ ഭാവി കവർന്നെടുക്കാനും സുഹൃത്തുക്കളെ പ്രോത്സാഹിപ്പിക്കാനുമാണ് മോദിയുടെ ശ്രമമെന്നും രാഹുൽ ട്വീറ്റിൽ പറയുന്നു.

English Summary: Modi dispensation's thinking -- minimum govt, maximum privatisation: Rahul Gandhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com