ADVERTISEMENT

തിരുവനന്തപുരം∙ ഓണക്കിറ്റ് വിതരണത്തിൽ തട്ടിപ്പു നടന്നുവെന്നും വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി. ബിജെപി സംസ്ഥാന സമിതി അംഗം സന്ദീപ് വാചസ്പതിയാണ് പരാതി നല്‍കിയത്. ഓണക്കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് നിരവധി തട്ടിപ്പുകള്‍ നടന്നതായി സന്ദീപ് പരാതിയില്‍ ചൂണ്ടിക്കാട്ടി.

ശര്‍ക്കര, പപ്പടം, വെളിച്ചെണ്ണ, തുണി സഞ്ചി എന്നിവയുടെ എല്ലാം വിതരണത്തില്‍ അഴിമതി ഉണ്ട്. തൂക്കം, നിലവാരമില്ലായ്മ, ടെന്‍ഡറില്‍ തട്ടിപ്പ് എന്നിവയെല്ലാം നടന്നിട്ടുണ്ട്. മാത്രമല്ല, ഇതേ വിതരണക്കാര്‍ക്ക് തന്നെ വീണ്ടും കരാര്‍ നല്‍കാന്‍ നീക്കം നടക്കുകയും ചെയ്യുന്നുണ്ട്. കുറഞ്ഞ തുക വാഗ്ദാനം ചെയ്ത വിതരണക്കാരനെ മറികടന്ന് കരാര്‍ നല്‍കിയിട്ടുണ്ട്.

ഗുണനിലവാരമില്ലാത്ത സാധനങ്ങള്‍ വിതരണം ചെയ്ത കരാറുകാരനെ കരിമ്പട്ടികയില്‍പ്പെടുത്താന്‍ സപ്ലൈക്കോ തയാറായിട്ടുമില്ല. ഇത്തരത്തില്‍ നിരവധി ക്രമക്കേടുകള്‍ നടന്നതിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ട്. ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍, സപ്ലൈകോ എംഡി എന്നിവരടക്കം 13 പേരെ പ്രതിയാക്കിയാണ് കേസ് നല്‍കിയിരിക്കുന്നത്. ഇതില്‍ 7 കരാറുകാരുമുണ്ട്.

English Summary: BJP Files Complaint to Vigilance Director on Onam Kit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com