ADVERTISEMENT

വാഷിങ്ടൻ∙ 5ജി സാങ്കേതിക വിദ്യ ഉൾപ്പെടെ ഉയർന്നുവരുന്ന അടുത്ത തലമുറ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിൽ ഒരുമിച്ചു പ്രവർത്തിക്കാൻ ഇന്ത്യ, ഇസ്രയേൽ, യുഎസ് രാജ്യങ്ങൾ തീരുമാനിച്ചു. യുഎസിലെയും ഇസ്രയേലിലെയും ഇന്ത്യൻ വംശജരാണ് മൂന്നു രാജ്യങ്ങൾത്തമ്മിൽ ധാരണയിലെത്താൻ പ്രവർത്തനങ്ങൾ നടത്തിയത്. 2017 ജൂലൈയിൽ പ്രധാനമന്ത്രി ഇസ്രയേൽ സന്ദർശിച്ചപ്പോഴാണ് ഇതുസംബന്ധിച്ച ചർച്ചകൾക്കു തുടക്കമിട്ടതെന്നും ഇവർ പറയുന്നു.

മഞ്ഞുമലയുടെ തുടക്കം മാത്രമാണ് 5ജി സാങ്കേതികവിദ്യയ്ക്കായുള്ള സഹകരണമെന്നാണ് യുഎസ് ഏജൻസി ഫോർ ഇന്റർനാഷനൽ ഡെവലപ്മെന്റ് (യുഎസ്എഐഡി) ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ ബോണി ഗ്ലിക് പറഞ്ഞത്. ശാസ്ത്രത്തിലും ഗവേഷണത്തിലും സഹകരിച്ചും ഇതുവഴി അടുത്തതലമുറ സാങ്കേതികവിദ്യകൾ വികസിപ്പിക്കാനാകും, വാർത്താ ഏജൻസിയായ പിടിഐയ്ക്കു നൽകിയ അഭിമുഖത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു.

English Summary: India, Israel, US Collaborate On Secure 5G Network: Official

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com