ഫാമിലെ ഭൂഗർഭ അറകളിൽ ഒളിപ്പിച്ച് 1350 കിലോ കഞ്ചാവ്; കർണാടകയിൽ ലഹരിവേട്ട

police-with-seized-cannabis
പിടിച്ചെടുത്ത കഞ്ചാവുമായി ബെംഗളൂരു പൊലീസ്. ബെംഗളൂരു സിറ്റി പൊലീസ് കമ്മിഷണർ ട്വിറ്ററിൽ പങ്കുവച്ച ചിത്രം
SHARE

ബെംഗളൂരു ∙ സാൻഡൽവു‍ഡിലെ ലഹരിക്കടത്ത് കഥകളുടെ ചുരുളഴിയുന്നതിനു പിന്നാലെ കർണാടകയിൽ വീണ്ടും ലഹരിവേട്ട. വടക്കൻ കർണാടകയിലെ രണ്ടിടങ്ങളിലായി നടത്തിയ റെയ്ഡിൽ 1350 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. കർണാടകയിലെ കലബുറഗിയിലാണ് പൊലീസ് റെയ്ഡ് നടത്തിയത്. 

കമലാപുരിയിലെ ഹോബ്ലിയിൽ നടത്തിയ റെയ്ഡിൽ 150 കിലോ കഞ്ചാവും കലഗി താലൂക്കിലെ ചെമ്മരിയാട് ഫാമിൽ നടത്തിയ റെയ്ഡിൽ 1200 കിലോ കഞ്ചാവുമാണ് പിടിച്ചെടുത്തത്. നാലു പേരെ പൊലീസ് അറസ്റ്റു ചെയ്തു. പ്ലാസ്റ്റിക് ബാഗിലാക്കിയ കഞ്ചാവ് ഫാമിന്റെ ഭൂഗർഭ അറയിൽ കുഴിച്ചിടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

നഗരത്തിലെ ശേഷാദ്രിപുരം പ്രദേശത്തെ ഓട്ടോ ഡ്രൈവർ കോളജ് വിദ്യാർഥികൾക്ക് കഞ്ചാവ് വിൽക്കുന്നതിന് പിടിച്ചിരുന്നു. ഇയാളിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ഒഡിഷയിൽ നിന്നാണ് ക‍ഞ്ചാവ് കർണാടകയിലേക്ക് എത്തുന്നതെന്നു പിടിയിലായവർ പൊലീസിനോട് പറഞ്ഞു.

ഒഡിഷയിൽ നിന്ന് തെലങ്കാനയിൽ എത്തിക്കുന്ന കഞ്ചാവ് പച്ചക്കറി ലോറികളിലൂടെയാണ് കർണാടകയിലേക്ക് എത്തുന്നത്. ഇത് ഫാമിന്റെ ഭൂഗർഭ അറകളിൽ കുഴിച്ചിടുകയാണ് പതിവെന്നും ഇവർ പൊലീസിനോട് പറഞ്ഞു. കേസന്വേഷണത്തിൽ പങ്കെടുത്ത ഉദ്യോഗസ്ഥർക്ക് ബെംഗളൂരു സിറ്റി പൊലീസ് കമ്മിഷണർ 2 ലക്ഷം രൂപ വീതം പാരിതോഷികം നൽകി. 

English Summary : Bengaluru police bust drug racket, 1,350 kg of cannabis seized

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA