ADVERTISEMENT

ദുബായ്∙ 14,000 യുഎസ് ഡോളറും (10,28,671 ഇന്ത്യൻ രൂപ) സ്വർണവും അടങ്ങിയ ബാഗ് തിരികെ നൽകിയ യുഎഇയിലെ ഇന്ത്യക്കാരന് പൊലീസിന്റെ ബഹുമതി. ദുബായിൽ താമസിക്കുന്ന റിതേഷ് ജെയിംസ് ഗുപ്തയ്ക്കാണ് ദുബായ് പൊലീസിന്റെ അഭിനന്ദനം ലഭിച്ചത്. ഇദ്ദേഹത്തിന്റെ സത്യസന്ധതയെ ദുബായ് പൊലീസ് പ്രശംസിക്കുകയും അഭിനന്ദന സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തുവെന്ന് ‘ഗൾഫ് ന്യൂസ്’ റിപ്പോർട്ട് ചെയ്തു.

ഇയാൾ പൊലീസിൽ ഏൽപ്പിച്ച ബാഗിൽ 14,000 യുഎസ് ഡോളറും 200,000 ദിർഹം (40,01,061.41 ഇന്ത്യൻ രൂപ) സ്വർണവും ഉണ്ടായിരുന്നു. അൽ ഖുസൈസ് പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ യൂസഫ് അബ്ദുല്ല സലിം അൽ അഡിദിയാണ് പൊലീസ് സ്റ്റേഷനിൽ വച്ച് റിതേഷിന് അവാർഡ് നൽകിയത്. അവാർഡ് നൽകിയതിന് റിതേഷ് ദുബായ് പൊലീസിന് നന്ദി അറിയിച്ചു. അതേസമയം, ബാഗിന്റെ ഉടമയെ കണ്ടെത്തിയിട്ടില്ല.

English Summary: Indian In UAE Returns Bag Containing $14,000, Gold; Honoured

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com