ADVERTISEMENT

ചെന്നൈ∙ കേരളത്തിൽ 150 വർഷത്തിനിടെ ഏറ്റവും കൂടുതൽ മഴ ലഭിച്ച സെപ്റ്റംബറായേക്കും ഇതെന്ന് കാലാവസ്ഥ നിരീക്ഷകൻ തമിഴ്നാട് വെതർമാൻ. മഴ ഇങ്ങനെ തുടർന്നാൽ രണ്ടോ മൂന്നോ ദിവസത്തിനകം 2000 മില്ലിമീറ്ററിലധികം മഴ സംസ്ഥാനത്തിനു ലഭിക്കും. സെപ്റ്റംബറിൽ പിന്നീട് ഏകദേശം 15 ദിവസം വരെ ബാക്കി നിൽക്കുന്നതു കൂടി പരിഗണിച്ചാൽ കാലവർഷത്തിൽ 2300 മില്ലിമീറ്റർ എന്ന ‘ഹാട്രിക്’ നേടാനും സാധ്യതയുണ്ടെന്നും വെതർമാൻ ട്വീറ്റ് ചെയ്തു.  2018ല്‍ 2517 മില്ലീമീറ്ററും 2019ല്‍ 2310 മിറ്റീമീറ്ററും മഴ സംസ്ഥാനത്ത് ലഭിച്ചിരുന്നു.

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകളും പ്രഖ്യാപിച്ചു. സെപ്റ്റംബർ 14ന് ആലപ്പുഴ,എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും സെപ്റ്റംബർ 15ന് ആലപ്പുഴ, എറണാകുളം, തൃശൂർ,മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും

സെപ്റ്റംബർ 16ന് തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.  സെപ്റ്റംബർ 17ന് ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം,കോഴിക്കോട്,കണ്ണൂർ,കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. 

English Summary : Kerala is moving towards wettest ever September in 150 years : Tamil Nadu Weatherman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com