ADVERTISEMENT

ന്യൂഡൽഹി ∙ ലഡാക്കിലെ ചൈനയുടെ ‘കയ്യേറ്റത്തിൽ’ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചുവെന്ന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. ദക്ഷിണേഷ്യൻ രാജ്യം നിലവിലെ അതിർത്തി (യഥാർഥ നിയന്ത്രണ രേഖ) അംഗീകരിക്കുന്നില്ലെന്നു പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ചൊവ്വാഴ്ച പാർലമെന്റിൽ പ്രസ്താവനയിൽ പറഞ്ഞിരുന്നു. ഇതു ചൂണ്ടിക്കാട്ടിയാണു രാഹുലിന്റെ ട്വീറ്റ്.

‘ചൈനയുടെ കയ്യേറ്റ സംഭവത്തിൽ മോദി രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചുവെന്നു പ്രതിരോധ മന്ത്രിയുടെ പ്രസ്താവനയിൽനിന്ന് വ്യക്തമാണ്. നമ്മുടെ രാജ്യം എല്ലായ്പ്പോഴും ഇന്ത്യൻ സൈന്യത്തിന് പിന്നിൽ അണിനിരന്നിട്ടുണ്ട്, ഭാവിയിലും അങ്ങനെയായിരിക്കും. മോദിജീ, നിങ്ങൾ എന്നാണു ചൈനയ്ക്കു നേരെ നിൽക്കുക? എപ്പോഴാണു ഞങ്ങളുടെ ഭൂമി തിരിച്ചുപിടിക്കുക? ചൈനയുടെ പേര് പറയാൻ ഭയപ്പെടരുത്’– രാഹുൽ ഹിന്ദിയിൽ ട്വീറ്റ് ചെയ്തു.

ഇന്ത്യൻ പ്രദേശത്തേക്ക് ചൈന നുഴഞ്ഞുകയറിയ വിഷയം കൈകാര്യം ചെയ്തതിൽ കേന്ദ്രത്തെയും പ്രധാനമന്ത്രിയെയും രാഹുൽ കുറച്ചുനാളായി വിമർശിക്കുന്നുണ്ട്. മോദി ചൈനയെ ഭയപ്പെടുന്നുവെന്നു രാഹുൽ നേരത്തെയും ആരോപിച്ചിരുന്നു. 

English Summary: "Don't Be Afraid": Rahul Gandhi Jibe At PM After Centre's China Statement In Parliament

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com