ADVERTISEMENT

ജയ്പൂർ ∙ കോട്ട ജില്ലയിൽ ചമ്പൽ നദിയിൽ ബോട്ട് മറിഞ്ഞ് 14 തീർഥാടകർ മരിച്ചു. ബുണ്ഡി ജില്ലയിലെ ഇന്ധർഗഡ് പട്ടണത്തിലെ കമലേശ്വർ മഹാദേവ് അമ്പലത്തിലേക്ക് അമ്പതോളം തീർഥാടകരുമായി പോയ ബോട്ടാണു മറിഞ്ഞത്. കോട്ട ജില്ലയിലെ ഖാട്ടോളി പ്രദേശത്തുനിന്നുള്ള ഗ്രാമീണരാണ് ഇവരിൽ ഭൂരിപക്ഷവും. സംഭവസ്ഥലത്ത് ഓടിക്കൂടിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകിയത്.

എൻഡിആർഎഫിന്റെയും അഗ്നിശമന സേനാവിഭാഗത്തിന്റെയും സംഘങ്ങളും തുടർന്നെത്തി. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. രാജസ്ഥാനിലെ കോട്ടയില്‍ ബോട്ട് മറിഞ്ഞ സംഭവം ഏറെ വേദനാജനകമാണ്. ജീവന്‍ നഷ്ടപ്പെട്ടവരുടെ പ്രിയപ്പെട്ടവര്‍ക്കും അടുപ്പമുള്ളവര്‍ക്കുമൊപ്പമാണ് എന്റെ ചിന്തകള്‍- ട്വിറ്റര്‍ സന്ദേശത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.

English Summary: Boat capsize kills at least 14 in Rajasthan's Kota

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com