ADVERTISEMENT

പാപ്പിനിശ്ശേരി∙ ദേശീയപാതയിലൂടെ യാത്ര ചെയ്യവേ കാർ നിർത്തി വളപട്ടണം പാലത്തിനു മുകളിൽ നിന്നും യുവാവ് പുഴയിലേക്ക് ചാടി. രക്ഷിക്കാനായി പിറകെ ബന്ധുവായ യുവാവും ചാടി. ആദ്യം ചാടിയ കയ്യൂർ സ്വദേശി പ്രബിൻ (21) നെ കോസ്റ്റൽ പൊലീസും നാട്ടുകാരും കൂടി രക്ഷിച്ചു.

രക്ഷിക്കാൻ ചാടിയ ബന്ധുവായ പാടിയോട്ടുചാലിനു സമീപം ഏച്ചിലാംപാറ സ്വദേശി കെ.വി.വിജിത്ത് (29) നായി വളപട്ടണം പുഴയിൽ തിരച്ചിൽ തുടരുന്നു. ഇന്ന് ഉച്ചയ്ക്ക് 1.30നാണ് സംഭവം. ഡോക്ടറെ കാണാൻ കണ്ണൂരിൽ വന്നു നാട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com