ADVERTISEMENT

കോഴിക്കോട്∙ ബിജെപി സംസ്ഥാന പ്രസിഡന്റ് ചോദ്യങ്ങൾ ഉന്നയിക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണുരുട്ടി ഭീഷണിപ്പെടുത്താൻ ശ്രമിച്ചിട്ടു കാര്യമില്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്. വാർത്താസമ്മേളനത്തിലൂടെയല്ല മറുപടി പറയുകയെന്ന് പിണറായി പറഞ്ഞു.

പിന്നെ എങ്ങനെയാണ് മറുപടി പറയുകയെന്ന് വ്യക്തമാക്കണം. പിണറായി വിജയൻ പറഞ്ഞതിൽ ദുരൂഹതയുണ്ട്. ഇങ്ങനെ പലർക്കും മുൻപ് മറുപടി കൊടുത്തതിന്റെ ചരിത്രം പിണറായിക്കുണ്ട്. വെല്ലുവിളിയാണെങ്കിൽ ഏറ്റെടുക്കാൻ ബിജെപി തയാറാണ്. സുരേന്ദ്രനെ ഒറ്റ തിരിഞ്ഞ് അക്രമിക്കാൻ അനുവദിക്കില്ല.

മുഖ്യമന്ത്രി സംസാരിച്ചത് ഭീഷണിയുടെ സ്വരത്തിലാണ്. കെ.സുരേന്ദ്രൻ ഉന്നയിച്ചത് ബിജെപിയുടെ ചോദ്യങ്ങളാണ്. അതിന് മറുപടി പറയുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടത്. പകരം ഭീഷണി വേണ്ട. ചോദ്യങ്ങൾക്ക് ഉത്തരം പറയാതെ കണ്ണുരുട്ടിക്കാണിക്കുന്ന ഒരാളെ മുഖ്യമന്ത്രി സ്ഥാനത്ത് ഇരുത്തണമോയെന്ന് സിപിഎം ചിന്തിക്കണം.

കെ.സുരേന്ദ്രന്റെ മാനസിക നിലയെക്കുറിച്ച് മുഖ്യമന്ത്രി വേവലാതിപ്പെടേണ്ട. സ്വന്തം മാനസികാവസ്ഥയെക്കുറിച്ച് വേവലാതിപ്പെട്ടാൽ മതി. കെ സുരേന്ദ്രനെതിരെ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന പ്രതിഷേധാർഹമാണെന്നും എം.ടി.രമേശ് പറഞ്ഞു. കോഴിക്കോട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു രമേഷ്.

English Summary: M T Ramesh against CM Pinarayi Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com