ലോകം മുഴുവൻ എതിർത്താലും സത്യം സത്യമല്ലാതാവില്ല; വാട്‌സാപ്പില്‍ പ്രതികരിച്ച് ജലീല്‍
Mail This Article
കൊച്ചി∙ ലോകം മുഴുവൻ എതിർത്താലും സത്യം സത്യമല്ലാതാവില്ലെന്ന് മന്ത്രി കെ.ടി.ജലീൽ. പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് ആയുസ് അന്വേഷണം തീരുംവരെ മാത്രമേ ഉണ്ടാകൂ. ആരും വേവലാതിപ്പെടേണ്ട, സത്യം സത്യമല്ലാതാവില്ലെന്നും ജലീല്‍ മനോരമ ന്യൂസിനോട് പറഞ്ഞു. എന്‍ഐഎ ഓഫിസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വാട്സാപ്പിൽ സന്ദേശമയച്ചായിരുന്നു മന്ത്രിയുടെ പ്രതികരണം.
കോൺഗ്രസ് - ബിജെപി - ലീഗ് നേതാക്കളെപ്പോലെയാണ് എല്ലാവരുമെന്ന് അവർ ധരിക്കരുത്. വിശുദ്ധ ഗ്രന്ഥത്തിൽ തൊട്ട് സത്യം ചെയ്യാനുള്ള എന്‍റെ വെല്ലുവിളി ഏറ്റെടുക്കാൻ ലീഗ് തയാറുണ്ടോ?. ആർക്കും ഒരു വേവലാതിയും വേണ്ട. കുപ്രചരണങ്ങളിൽ സത്യം തോൽപ്പിക്കപ്പെടില്ലെന്നും ജലീൽ പറഞ്ഞു.
മതഗ്രന്ഥത്തിന്റെ മറവിൽ നയതന്ത്ര ചാനലിലൂടെ സ്വർണം കടത്തിയിട്ടുണ്ട് എന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് എൻഐഎ മന്ത്രിയിൽ നിന്ന് മൊഴിയെടുക്കുന്നതിനായി എൻഐഎ വിളിപ്പിച്ചിരിക്കുന്നത്. രാവിലെ ആറുമണിയോടെയാണ് ജലീല്‍ ചോദ്യം ചെയ്യലിന് ഹാജരായത്. തഗ്രന്ഥത്തിന്റെ മറവിൽ നയതന്ത്ര ചാനലിലൂടെ സ്വർണം കടത്തിയിട്ടുണ്ട് എന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് എൻഐഎ മന്ത്രിയിൽ നിന്ന് മൊഴിയെടുക്കുന്നതിനായി എൻഐഎ വിളിപ്പിച്ചിരിക്കുന്നത്.
ഇന്ന് ഉന്നതരിൽ ഒരാളെ ചോദ്യം ചെയ്യുമെന്ന് കഴിഞ്ഞ ദിവസം തന്നെ മാധ്യമങ്ങൾക്ക് വിവരം ലഭിച്ചിരുന്നു. ഇതിനായി ദേശീയ ഏജൻസികളിൽ ഒന്നിന്റെ ഉന്നത ഉദ്യോഗസ്ഥൻ കൊച്ചിയിൽ എത്തിയതായി വിവരം ലഭിച്ചിരുന്നു. ഇന്നലെ രാത്രി എൻഫോഴ്സ്മെന്റ് അഭിഭാഷകൻ ഉൾപ്പടെയുളളവർ ഉന്നത ഉദ്യോഗസ്ഥനെ കാണുന്നതിനായി കൊച്ചിയിലെ ഓഫിസിൽ എത്തിയതോടെ മാധ്യമങ്ങളും സ്ഥലത്ത് എത്തിയിരുന്നു. എന്നാൽ ആരെ, എപ്പോൾ ചോദ്യം ചെയ്യാനാണ് എന്നതിനെക്കുറിച്ച് വ്യക്തതയില്ലായിരുന്നു. ഇതിനിടെയാണ് ഇന്നു പുലർച്ചെ മന്ത്രി കെ.ടി. ജലീൽ എൻഐഎ ഓഫിസിൽ എത്തിയിരിക്കുന്നത്.
English Summary: Minister KT Jaleel's comment about gold smuggling and NIA questioning