ADVERTISEMENT

ആലപ്പുഴ∙ കേരളത്തിൽ നിന്ന് പോകുന്നതിനു മുമ്പ് സ്വപ്ന സുരേഷ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഓഫിസിൽ എത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് ബിജെപി നേതാവ് സന്ദീപ് വാരിയര്‍. സ്വപ്നയ്ക്ക് മറ്റൊരു മന്ത്രിയുമായും ബന്ധമുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചതിനു പിന്നാലെയാണ് സന്ദീപ് വാരിയരുടെ പരാമർശം.

ഇ.പി. ജയരാജന്‍റെ മകനും സ്വപ്ന സുരേഷുയുമായുള്ള ചിത്രം പുറത്തുവിട്ടത് കോടിയേരിയുടെ മകനാണെന്നും സന്ദീപ് ആരോപിച്ചു. ഏതു തരത്തിലുള്ള അഭ്യൂഹങ്ങൾക്കും മാധ്യമങ്ങൾക്ക് അവകാശമുണ്ടെന്നാണ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആരോപണത്തോട് പ്രതികരിച്ചത്.

അതേസമയം, തിരുവനന്തപുരത്തെ വീട്ടിലെ തന്റെ ഫർണിച്ചറുകളുമായി ബന്ധപ്പെട്ട് സന്ദീപ് ഉന്നയിച്ച് ആരോപണങ്ങൾക്ക് തെളിവ് പുറത്തുവിടാൻ മുഹമ്മദ് റിയാസ് സമൂഹമാധ്യമത്തിലൂടെ ആവശ്യപ്പെട്ടു. അതിന് സന്ദീപ് സമൂഹമാധ്യമത്തിലൂടെ മറുപടിയും നൽകി. 

English Summary : Sandeep Warrier against Kadakampally Surendran 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com